അക്രവും വാൽഷും ഉൾപ്പെടെ 22 മുൻ ബോളർമാരെ എണ്ണിപ്പറഞ്ഞ്, ഇന്നുള്ള 10 പേരെ പറയാൻ വെല്ലുവിളി; സച്ചിന്റെ പിറകേ പിടിക്കുന്ന റൂട്ടിന് പരിഹാസം?

5 months ago 6

മനോരമ ലേഖകൻ

Published: July 27 , 2025 09:16 AM IST Updated: July 27, 2025 09:24 AM IST

1 minute Read

joe-root-kevin-pietersen
ജോ റൂട്ട് (Photo: X/@ECB),കെവിൻ പീറ്റേഴ്സൻ (Photo: X/@KP24)

ലണ്ടൻ∙ മുൻ വർഷങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ ബാറ്റിങ് വളരെ എളുപ്പമായെന്നും മികച്ച ബോളർമാരുടെ അഭാവമാണ് ഇതിനു കാരണമെന്നും മുൻ ഇംഗ്ലിഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സൻ. ഇംഗ്ലിഷ് താരം ജോ റൂട്ട് ടെസ്റ്റ് റൺവേട്ടയിൽ രണ്ടാമതെത്തിയതിനു പിന്നാലെ, തന്റെ സമൂഹമാധ്യമ പേജിലൂടെയായിരുന്നു പീറ്റേഴ്സന്റെ പ്രതികരണം. ഇക്കാര്യം തുറന്നു പറയുന്നതിന്റെ പേരിൽ ആരും ചീത്തവിളിക്കാൻ വരരുത് എന്ന മുൻകൂർ അപേക്ഷയോടെയാണ് സമകാലിക ക്രിക്കറ്റിൽ പ്രതിഭാധനരായ ബോളർമാരില്ലെന്ന പീറ്റേഴ്സന്റെ പ്രസ്താവന.

ഇതിനു പുറമേ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്തെ മികവുറ്റ ബോളർമാരുടെ പേരുകളും പീറ്റേഴ്സൻ എക്സിൽ കുറിച്ചു. ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 22 ബോളർമാരുടെ പേരുകൾ അക്കമിട്ട് നിരത്തിയ പീറ്റേഴ്സൻ, സമകാലിക ക്രിക്കറ്റിൽ ഇവരോട് കിടപിടിക്കുന്ന 10 പേരുടെയെങ്കിലും പേരു പറയാനും വെല്ലുവിളിച്ചു.

‘നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും 20–25 മുൻപുള്ള സ്ഥിതിയല്ല ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ. അന്ന് ബാറ്റിങ് വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നെങ്കിൽ ഇന്ന് അത് വളരെ അനായാസം ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു. ബോളർമാരുടെ നിലവാരത്തകർച്ചയാണ് ഇതിനു പ്രധാന കാരണം.’ – പീറ്റേഴ്സൻ കുറിച്ചു.

‘‘വഖാർ യൂനിസ്, ശുഐബ് അക്തർ, വസിം അക്രം, മുഷ്താഖ് അഹമ്മദ്, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്, ഹർഭജൻ സിങ്, അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, ലാൻസ് ക്ലൂസ്നർ, ഡാരൻ ഗഫ്, ഗ്ലെൻ മഗ്രോ, ബ്രെറ്റ് ലീ, ഷെയ്ൻ വോൺ, ജാക്ക് ഗില്ലസ്പി, ഷെയ്ൻ ബോണ്ട്, ഡാനിയൽ വെട്ടോറി, ക്രിസ് കെയ്ൻസ്, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ, കേർട്‌ലി ആംബ്രോസ്, കോർട്‌നി വാൽഷ് തുടങ്ങിയ ലോകോത്തര ബോളർമാർ അന്നുണ്ടായിരുന്നു.’ – പീറ്റേഴ്സ് കുറിച്ചു.

Don’t outcry astatine maine but batting these days is mode easier than 20/25 years ago! Probably doubly arsenic hard backmost then!

Waqar, Shoaib, Akram, Mushtaq, Kumble, Srinath, Harbhajan, Donald, Pollock, Klusener, Gough, McGrath, Lee, Warne, Gillespie, Bond, Vettori, Cairns, Vaas, Murali,…

— Kevin Pietersen🦏 (@KP24) July 26, 2025

‘‘അന്നത്തെ പ്രധാനപ്പെട്ട 22 ബോളർമാരുടെ പേരുകൾ ഞാൻ മുകളിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇവരോട് കിടപിടിക്കുന്ന 10 പേരെയെങ്കിലും ഇന്നത്തെ ബോളർമാരിൽനിന്ന് ചൂണ്ടിക്കാട്ടാൻ സാധിക്കുമോ?’– പീറ്റേഴ്സൻ ചോദിച്ചു.

അതേസമയം, ഒട്ടേറെപ്പേരാണ് സമകാലിക ക്രിക്കറ്റിൽനിന്ന് ഇവരോട് കിടപിടിക്കുന്നവരെന്ന മുഖവുരയോടെ പീറ്റേഴ്സന്റെ വെല്ലുവിളി ഏറ്റെടുത്ത് പേരുകൾ കുറിച്ചിരിക്കുന്നത്. ജസ്പ്രീത് ബുമ്ര, മിച്ചൽ സ്റ്റാർക്ക്, കഗീസോ റബാദ, ഷഹീൻ അഫ്രീദി, ജയിംസ് ആൻഡേഴ്സൻ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പേരുകൾക്കാണ് മിക്കവരുടെയും പോസ്റ്റുകളിൽ മുൻതൂക്കം.

English Summary:

Kevin Pietersen: Test Batting Too Easy Due to Lack of Great Bowlers

Read Entire Article