അക്വിബിന് അരങ്ങേറ്റം; ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ താരം

1 month ago 7

മനോരമ ലേഖകൻ

Published: August 04, 2026 07:18 AM IST Updated: August 04, 2026 09:18 AM IST

1 minute Read

അക്വിബ് നബി  (X/BCCI)
അക്വിബ് നബി (X/BCCI)

ന്യൂഡൽഹി∙ കാത്തിരിപ്പിന്റെ കഠിനകാലം കടന്ന് അക്വിബ് നബി ഒടുവിൽ ഇന്ത്യൻ ടീമിൽ. പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയ്ക്കു പകരമാണ് ജമ്മു കശ്മീർ താരം അക്വിബ് നബിയെ ശ്രീലങ്കയ്ക്കെതിരായ 2 മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇരുപത്തിയൊൻപതുകാരൻ പേസറെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ടെസ്റ്റ് ടീമിലേക്കുള്ള വിളി.

What you should work next

ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാകുന്ന ആദ്യ ക്രിക്കറ്ററാണ് അക്വിബ്. 2014ൽ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമായ സ്പിന്നർ പർവേസ് റസൂലാണ്, ജമ്മുവിൽനിന്ന് ദേശീയ ടീമിന്റെ ഭാഗമായ ആദ്യ താരം. പിന്നാലെ പേസർ ഉമ്രാൻ മാലിക്കിനും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചു. ഇവർക്കു ശേഷം ദേശീയ ടീമിന്റെ ഭാഗമാകുന്ന ജമ്മു താരമാണ് അക്വിബ്. 15നാണ് രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

‌ബാരാമുല്ല എക്സ്പ്രസ്ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ജനിച്ച അക്വിബ്, ചെറുപ്പം മുതൽ ടെന്നിസ് ബോൾ ക്രിക്കറ്റിൽ സജീവമായിരുന്നു. പിന്നാലെ ക്രിക്കറ്റ് ബോളിലേക്ക് മാറിയ താരം, 2018ൽ വിജയ് ഹസാരെ ട്രോഫിയിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മുവിനെ പ്രതിനിധീകരിച്ച താരം 2020ൽ രഞ്ജി ട്രോഫിയിലും വരവറിയിച്ചു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവും ഫ്ലാറ്റ് പിച്ചുകളിൽ പോലും മികച്ച സ്വിങ് കണ്ടെത്താനുള്ള മിടുക്കുമാണ് ആഭ്യന്തര ക്രിക്കറ്റിൽ അക്വിബിനെ നോട്ടപ്പുള്ളിയാക്കിയത്. ബാറ്റിങ്ങിലും മോശമല്ലാത്ത അക്വിബ്, പലപ്പോഴും പിഞ്ച് ഹിറ്ററുടെ റോളിൽ ജമ്മുവിന്റെ രക്ഷകനായി.

2024–2025 രഞ്ജി ട്രോഫി സീസണിൽ, 44 വിക്കറ്റുകളുമായി തിളങ്ങിയതോടെ അക്വിബിനെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഇന്ത്യ എ ടീം വരെ എത്താനേ താരത്തിനു സാധിച്ചുള്ളൂ. ഇതിന്റെ വിഷമം അക്വിബ് തീർത്തത് കഴിഞ്ഞ രഞ്ജി സീസണിലാണ്. 12.65 ശരാശരിയിൽ 60 വിക്കറ്റുകൾ എറിഞ്ഞിട്ട താരം, ടീമിന് കന്നി രഞ്ജി ട്രോഫി കിരീടം സമ്മാനിച്ചു. ഈ മികവിന് പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരവും അക്വിബിനെ തേടിയെത്തി. അതേ സീസണിൽ 8.40 കോടി രൂപയ്ക്കാണ് അക്വിബിനെ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. പിന്നാലെ ഇന്ത്യൻ ടീമിന്റെ വാതിലും അക്വിബിനു മുന്നിൽ തുറന്നു.

English Summary:

Aqib Nabi has yet been selected for the Indian squad aft a agelong wait, replacing the injured Jasprit Bumrah for the upcoming Test bid against Sri Lanka. This inclusion comes aft sustained disapproval for overlooking his accordant performances successful home cricket.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article