Published: June 15 , 2025 12:01 PM IST
1 minute Read
കൊച്ചി ∙ പ്രഥമ 3x3 ദേശീയ അണ്ടർ 23 ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് വനിതാ വിഭാഗത്തിൽ കേരളത്തിനു കിരീടം. പുരുഷ വിഭാഗത്തിൽ രണ്ടാംസ്ഥാനം. വനിതാ ഫൈനലിൽ കർണാടകയെ 19 -11നു തോൽപിച്ചാണു കേരളം ജേതാക്കളായത്. ആൻ സക്കറിയയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ കേരളത്തിനായി അക്ഷയ ഫിലിപ്പും ചിന്നു കോശിയും മിന്നി.
മൂവരും 5 പോയിന്റ് വീതം സ്കോർ ചെയ്തു. ഐറിൻ എൽസ ഫിലിപ്പായിരുന്നു ടീമിലെ നാലാം അംഗം.പുരുഷ ഫൈനലിൽ കേരളം ഉത്തർപ്രദേശിനോടു പരാജയപ്പെട്ടു(14-21) വിജയികൾക്കു 3 ലക്ഷം രൂപയാണു സമ്മാനം. രണ്ടാം സ്ഥാനക്കാർക്കു രണ്ടു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും സമ്മാനിച്ചു.
English Summary:








English (US) ·