അക്ഷയ് കുമാർ ചിത്രത്തെ മറികടന്നു, സൽമാൻ ഖാന് പിന്നിൽ; ആമിർ ഖാൻ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ

7 months ago 7

21 June 2025, 08:39 PM IST

sitaare zameen par kesari section  2

പ്രതീകാത്മക ചിത്രം | Photo: Facebook/ Aamir Khan Productions, Akshay Kumar

മികച്ച റിവ്യൂകള്‍ക്കിടയിലും ആമിര്‍ ഖാന്‍ ചിത്രം 'സിത്താരേ സമീന്‍പറി'ന് ബോക്‌സ് ഓഫീസില്‍ പതിഞ്ഞ തുടക്കം. ആദ്യദിന കളക്ഷനില്‍ ചിത്രം, അക്ഷയ് കുമാര്‍ ചിത്രം 'കേസരി ചാപ്റ്റര്‍ 2'-വിനെ മറികടന്നെങ്കിലും സല്‍മാന്‍ ഖാന്റെ 'സിക്കന്ദറി'നെ പിന്തള്ളാനായില്ല. ആദ്യദിവസം ചിത്രം ഇന്ത്യയില്‍നിന്ന് 12.85 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയതെന്ന് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നില്‍ക് റിപ്പോര്‍ട്ടുചെയ്തു. വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടി രൂപയായിരുന്നു.

ഒരു ആമിര്‍ ഖാന്‍ ചിത്രത്തിന് ഇതത്ര നല്ല തുടക്കമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമായി പരാജയമായിരുന്നു ആമിര്‍ ഖാന്റെ അവസാനചിത്രം 'ലാല്‍ സിങ് ഛദ്ദ', ആദ്യദിവസം ഇന്ത്യയില്‍നിന്ന് 11.70 കോടിയും വേള്‍ഡ് വൈഡായി 23.85 കോടി രൂപയും നേടിയിരുന്നു.

അക്ഷയ് കുമാറും ആര്‍. മാധവനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'കേസരി ചാപ്റ്റര്‍ 2' ആഗോളതലത്തില്‍ ആദ്യദിനം 15 കോടി രൂപയാണ് നേടിയത്. അതേസമയം, അജയ് ദേവ്ഗണിന്റെ 'റെയ്ഡ് 2', 25.70 കോടിയും സല്‍മാന്‍ ഖാന്റെ 'സിക്കന്ദര്‍' 26 കോടിയും ആഗോളതലത്തില്‍ ആദ്യദിവസം സ്വന്തമാക്കിയിരുന്നു.

അതേസമയം, മികച്ച റിവ്യൂകള്‍ക്ക് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രത്തിന് കൂടുതല്‍ ആളുകള്‍ കയറുന്നുണ്ടെന്നാണ് കരുതുന്നത്. ആദ്യദിവസത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ പലയിടത്തും ചിത്രം നേടുന്നുണ്ടെന്നും പറയപ്പെടുന്നു.

Content Highlights: Sitaare Zameen Par worldwide container bureau postulation time 1

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article