അക്ഷര്‍ പട്ടേലിന് പരിക്ക്, പാകിസ്താനെതിരേ കളിച്ചേക്കില്ല

4 months ago 4

20 September 2025, 11:39 AM IST

axar-patel

അക്ഷർ പട്ടേൽ ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ | AP

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ പരിക്ക്. ഞായറാഴ്ച പാകിസ്താനെതിരായ മത്സരത്തില്‍ അക്ഷര്‍ പട്ടേല്‍ കളിച്ചേക്കില്ല. ഒമാനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഒമാന്‍ ഇന്നിങ്‌സിന്റെ 15-ാം ഓവറിലാണ് സംഭവം. ക്യാച്ചിനായുള്ള ശ്രമത്തിനിടെ തലയിടിച്ച് മൈതാനത്ത് വീഴുകയായിരുന്നു. ഉടനെ കളം വിട്ടു. അതേസമയം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഫീല്‍ഡിങ് കോച്ച് ടി. ദിലീപ് പ്രതികരിച്ചത്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കളിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അക്ഷര്‍ കാഴ്ചവെച്ചത്. 13 പന്തില്‍ നിന്ന് 26 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഒരോവര്‍ പന്തെറിഞ്ഞ താരം നാലുറണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അക്ഷര്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് രണ്ടുസ്പിന്നര്‍മാരുമായി കളിക്കേണ്ടിവരും. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാണ് ടീമിലെ മറ്റുസ്പിന്നര്‍മാര്‍. അക്ഷറിന് പകരം ഒരു പേസര്‍ കളിക്കാനാണ് സാധ്യത.

Content Highlights: axar patel caput wounded asia cupful against oman

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article