
അഖിൽ മാരാർ 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന ചിത്രത്തിൽ
ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് അഖില്‍ മാരാര്‍ നായകനായ 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറങ്ങും. ഇതിന് മുമ്പ് ജോജു ജോര്‍ജ് നായകനായ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം രചനയും സംവിധാനവും നിര്‍വഹിച്ചിരുന്നുവെങ്കിലും അഭിനയരംഗത്ത് ഇതാദ്യമാണ്. സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ചു ബാബു ജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
അഖില്‍ മാരാര്‍ക്കു പുറമേ ബിഗ്ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാര്‍, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോണ്‍സണ്‍, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍, ശ്രീഷ്മ ഷൈന്‍, ഐഷ ബിന്‍ ശിവദാസ് മട്ടന്നൂര്‍, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാര്‍, സുധി കൃഷ്, ആസാദ് കണ്ണാടിക്കല്‍, ശശി ഐറ്റി, അര്‍സിന്‍ സെബിന്‍ ആസാദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
കേരള തമിഴ്‌നാട് ബോര്‍ഡിനോട് ചേര്‍ന്ന് വനാതിര്‍ത്തിയിലാണ് ഏറെ ദുരൂഹതകള്‍ നിറഞ്ഞ മുള്ളന്‍കൊല്ലി എന്ന ഗ്രാമം. ഉറ്റ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി ഇവിടെയെത്തുന്ന അര്‍ജുനനും സംഘവും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്‌സ്: ഉദയകുമാര്‍, ഷൈന്‍ ദാസ്. ഗാനങ്ങള്‍: വൈശാഖ് സുഗുണന്‍, ഷാബി പനങ്ങാട്. സംഗീതം: ജെനീഷ് ജോണ്‍, സാജന്‍ കെ. റാം. ബാക്ക്ഗ്രൗണ്ട് മ്യൂസിക്: സാജന്‍ കെ. റാം. ഗായകര്‍: ഹരിചരണ്‍, മധു. ഛായാഗ്രഹണം: എല്‍ബന്‍കൃഷ്ണ. എഡിറ്റിങ്: രജീഷ് ഗോപി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍. പിആര്‍ഒ: വാഴൂര്‍ ജോസ്.
Content Highlights: Akhil Marar, victor of Bigg Boss, stars successful the upcoming thriller `Midnight successful Mullankolli`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·