
അഖിൽ മാരാരും ജോയ് മാത്യുവും ചിത്രം കാണാൻ എത്തിയപ്പോൾ | Photo: Special Arrangement
സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ച് ബാബു ജോണ്‍ സംവിധാനം ചെയ്യുന്ന 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ അഭിഷേക് ശ്രീകുമാര്‍, കോട്ടയം നസീര്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കോട്ടയം രമേഷ്, ദിനേശ് ആലപ്പി, പ്രസീജ് കൃഷ്ണ, ഉദയ കുമാര്‍, ശിവദാസ് മട്ടന്നൂര്‍, സെറീന ജോണ്‍സണ്‍, കൃഷ്ണ പ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍, ശ്രീഷ്മ ഷൈന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സിനിമ ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ മിക്‌സിങ് കോഴിക്കോട് ഗ്രാംഫോണ്‍ മീഡിയയില്‍ പൂര്‍ത്തിയായി. നായകന്‍ അഖില്‍ മാരാര്‍, ജോയ് മാത്യു, സംവിധായകന്‍, നിര്‍മാതാക്കള്‍, സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ആസാദ് കണ്ണാടിക്കല്‍, സാജന്‍ കെ. റാം എന്നിവര്‍ സിനിമ കണ്ടു.
ഛായാഗ്രാഹകന്‍: എല്‍ബന്‍ കൃഷ്ണ, ട്രെയ്‌ലര്‍: ഡോണ്‍ മാക്‌സ്, എഡിറ്റര്‍: രജിഷ് ഗോപി, മ്യൂസിക്: ജെനീഷ് ജോണ്‍, ബിജിഎം: സാജന്‍ കെ. റാം, വരികള്‍: വൈശാഖ് സുഗുണന്‍, ഷാബി പനങ്ങാട്ട്, ത്രില്‍സ്: കലൈ കിങ്‌സന്‍, ആര്‍ട്ട്: അജയ് മാങ്ങാട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രജീഷ് സാഗര്‍, കോറിയോഗ്രാഫി: ഷംനാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഉദയകുമാര്‍, സരിത സുരേഷ്, ഷൈന്‍ ദാസ്, അസോസിയേറ്റ് ഡയറക്ടര്‍: ബ്ലസ്സന്‍ എല്‍സ, സ്റ്റില്‍സ്: അരുണ്‍ പി. രവീന്ദ്രന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, ഷെജിന്‍ എം.കെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്.
Content Highlights: Midnight successful Mullankolli, starring Bigg Boss victor Akhil Marar, releases August 1st
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·