അഗാർക്കർ ഇല്ല, നിർണായക യോഗത്തിന്റെ ചുമതല ഏറ്റെടുത്ത് മുൻ ഇന്ത്യൻ താരം, ‘ഓൺലൈനിൽ’ ഗംഭീർ

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: September 30, 2026 09:30 AM IST

1 minute Read

 ISHARA S. KODIKARA/AFP
രോഹിത് ശർമയും ഗൗതം ഗംഭീറും അജിത് അഗാർക്കറും പരിശീലനത്തിനിടെ. Photo: ISHARA S. KODIKARA/AFP

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ ഒഴിയുന്ന സാഹചര്യത്തില്‍ സിലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല തലവനായി മുൻ ഇന്ത്യൻ താരം പ്രഖ്യാൻ ഓജ. ഓജയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിയാണ് ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമുകളെ തിരഞ്ഞെടുക്കുക. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ തിരക്കിലുള്ള പരിശീലകൻ ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം സിലക്ഷൻ കമ്മിറ്റിക്കൊപ്പം യോഗം ചേർന്നു. തിരുവനന്തപുരത്തുനിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ ഓൺലൈനായിട്ടായിരുന്നു ഗംഭീർ യോഗത്തിന്റെ ഭാഗമായത്.

What you should work next

ന്യൂസീലൻഡിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യ എ, ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളെയാണു തിരഞ്ഞെടുക്കേണ്ടത്. ചൊവ്വാഴ്ച നടന്ന യോഗത്തിൽ അജിത് അഗാർക്കർ പങ്കെടുത്തില്ല. ഗംഭീറിനു പുറമേ ശിവ് സുന്ദർ ദാസ്, അജയ് രത്ര, ആർ.പി. സിങ്, പ്രഖ്യാൻ ഓജ എന്നിവരാണു യോഗത്തിൽ ഉണ്ടായിരുന്നത്. പ്രഖ്യാൻ ഓജയോ മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലോ ഇന്ത്യയുടെ അടുത്ത ചീഫ് സിലക്ടറാകുമെന്നാണു വിവരം. ഒക്ടോബർ 22 മുതൽ നവംബർ 27 വരെയാണ് ഇന്ത്യൻ ടീമിന്റെ ന്യൂസീലൻഡ് പര്യടനം.

ഒക്ടോബർ 22ന് ക്രൈസ്റ്റ്ചർച്ചിൽ ട്വന്റി20 പരമ്പരയോടെയാണു മത്സരങ്ങൾ തുടങ്ങുന്നത്. അഞ്ചു വീതം ട്വന്റി20, ഏകദിന പോരാട്ടങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഇന്ത്യ എ ടീം മൂന്ന് ടെസ്റ്റുകളും ന്യൂസീലൻഡിൽ കളിക്കും. 2027ലെ ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതിനാൽ ടീം കോംബിനേഷനുകൾ കൂടുതലായി പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് പരമ്പരയിലൂടെ ലഭിക്കുക. ട്വന്റി20യിൽ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അഭിഷേക് ശര്‍മ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണു വിവരം.

English Summary:

Pragyan Ojha has been appointed arsenic the interim caput of the enactment committee pursuing Ajit Agarkar's departure. The enactment committee led by Ojha volition prime the Indian teams for the bid against New Zealand.

Read Entire Article