അങ്കമാലിക്കാരനായി നിറഞ്ഞാടി പെപ്പെ; 'മേനേ പ്യാര്‍ കിയ' ഏറ്റെടുത്ത് പ്രേക്ഷകർ

4 months ago 5

31 August 2025, 02:27 PM IST

pepe

ചിത്രത്തിന്റെ പോസ്റ്റർ, പെപ്പെ

രു റൊമാന്റിക് ആക്ഷൻ മാസ്സ് എന്റർടൈനർ ആണ് “മേനേ പ്യാർ കിയ”. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ കാമിയോ റോളിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ആന്റണി പെപ്പെ. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമയിൽ, അപ്രതീക്ഷിതമായ ഘട്ടത്തിൽ സിനിമയുടെ ഗതി തന്നെ മാറ്റുന്ന അങ്കമാലിക്കാരനായ ഡാനി എന്ന കഥാപാത്രമായാണ് ആന്റണി പെപ്പെ നിറഞ്ഞാടുന്നത്.

പെപ്പയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി മാറുകയാണ് മേനേ പ്യാർ കിയ. അങ്കമാലിയിൽ നിന്ന് വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ നാലാമനായി എത്തി തിയേറ്ററിൽ വിസ്മയം തീർത്ത ഡാനി എന്നും പ്രേക്ഷകൻ മനസ്സിൽ നിറഞ്ഞു നിൽക്കും. ഓണ ചിത്രങ്ങളുടെ കൂട്ടത്തിൽ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയെന്ന ലേബൽ സ്വന്തമാക്കിയിരിക്കുകയാണ് " മേനേ പ്യാർ കിയ ".

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന 'മേനേ പ്യാര്‍ കിയ'യില്‍ ഡോണ്‍പോള്‍ പി. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Content Highlights: "Mene Pyar Kiya": Pepe Surprise Cameo Elevates Romantic Action Entertainer

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article