എന്തായാലും ബെത്‌ലഹേം കുടുംബ യൂണിറ്റിന് ശേഷം അന്ന എന്ന ചിത്രം എങ്ങനെയെങ്കിലും കാണണം എന്ന ആഗ്രഹം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ടോമിച്ചന്‍ മുളകുപാടം ചിത്രം ഏറ്റെടുത്തു എന്നും, സിനിമ ഉടനെ തിയേറ്ററിലെത്തിക്കും എന്നും വാര്‍ത്തകള്‍ വന്നത്.
അര്‍ജുനെ തിരുത്തി അഹാന കൃഷ്ണ, കല്യാണം കഴിഞ്ഞാല്‍ നിങ്ങള്‍ ആണുങ്ങള്‍ മാറുന്നുണ്ടോ, പിന്നെ എന്തിന് ഞങ്ങള്‍ മാറണം?
എന്നാലിപ്പോള്‍ പുറത്തു വരുന്നത് ദൃശ്യം സിനിമയെ വെല്ലുന്ന വന്‍ ട്വിസ്റ്റ് ആണ്. അരവിന്ദ് സ്വാമി നായകനായ ചിത്രമാണ് അന്ന എന്ന് പറഞ്ഞുകൊണ്ടാണ് അന്നയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അങ്ങനെ ഒരു സിനിമയില്‍ അഭിനയിക്കുന്നത് പോയിട്ട്, ഞാന്‍ സൈന്‍ ചെയ്തിട്ട് പോലും ഇല്ല എന്നാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഞാന്‍ ഇങ്ങനെ ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടിട്ടേയില്ല. ആ സിനിമയെ കുറിച്ച് ഒന്നും തന്നെ എനിക്ക് അറിയുകയുമില്ല. മിസ് കമ്യൂണിക്കേഷന്റെ ഭാഗമായി ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു. അത് അറിഞ്ഞപ്പോള്‍ ഞാന്‍ വളരെ അധികം അപ്‌സെറ്റ് ആയി. കാരണം ഞാന്‍ ഇന്റസ്ട്രിയില്‍ അത്ര പരിചിതനല്ല, ഇങ്ങനെയൊക്കെ നടക്കും എന്നും എനിക്ക് അന്ന് അറിയില്ല. അന്ന എന്ന സിനിമ ഞാന്‍ ചെയ്യുന്നു എന്ന് പറഞ്ഞ് ആരാണ് അവരോട് കമ്യൂണിക്കേറ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. എന്താണ് അവിടെ നടന്നത് എന്ന് പോലും എനിക്കറിയില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ പാട്ട് ഞാനും കേട്ടിരുന്നു, അത് അതി മനോഹരമാണ്- എന്നാണ് ഇപ്പോള്‍ അരവിന്ദ് സ്വാമി പറഞ്ഞിരിക്കുന്നത്.
അപ്പോള്‍ അന്ന എന്ന ചിത്രം ചിത്രീകരിക്കുക പോലും ചെയ്തിട്ടില്ല എന്നാണോ, ടോമിച്ചന്‍ മുളകുപാടം തിയേറ്ററില്‍ എത്തിക്കും എന്ന് പറഞ്ഞ സിനിമ ഏതാണ് എന്നാണ് ഇപ്പോള്‍ ആളുകളുടെ കണ്‍ഫ്യൂഷന്‍. 1995 ല്‍ ആണ് അന്ന എന്ന ചിത്രം ഒരുങ്ങിയത് എന്നാണ് വിവരം. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന്, യേശുദാസും കെഎസ് ചിത്രയും കൂടെ ആലപിച്ച പാട്ടാണ് യവന കഥയില്‍ നിന്നും വന്ന ഇടയ കന്യക. ഇതിനപ്പുറം അന്ന എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഒരു മിസ്റ്ററിയാണ്




English (US) ·