അങ്ങനെ ചെയ്യുന്നതിൽ മകൾ വഴക്ക് പറയും; 55 വയസ്സിലും സൗന്ദര്യം നിലനിർത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ശോഭനയുടെ മറുപടി

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam5 Jun 2025, 12:34 pm

വളരെ അലസമായി സാരിയുടുക്കുകയും, മേക്കപ്പിൽ ഒന്നും അധികം ശ്രദ്ധിക്കുകയും ചെയ്യാത്ത നടിയാണ് ശോഭന. പലപ്പോഴും അതിന്റെ പേരിൽ നടിയെ വിമർശിക്കുന്നവരുമുണ്ട്

ശോഭനശോഭന (ഫോട്ടോസ്- Samayam Malayalam)
പതിനഞ്ചാം വയസ്സ് മുതൽ അഭിനയിച്ചു തുടങ്ങിയതാണ് ശോഭന. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി നിരവധി സിനിമകൾ ചെയ്തു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത നടി കൂടുതൽ നൃത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. ഡാൻസ് ക്ലാസുകളും സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലായിരുന്നു കുറേക്കാലം ശോഭന. അഭിനയത്തിന്റെ പരിസരത്തേക്കെ വന്നില്ല.

ആ സമയത്താണ് വിനീത് ശ്രീനിവാസൻ തിര എന്ന ചിത്രവുമായി എത്തിയത്. അതിന് ശേഷം സെലക്ടീവായി സിനിമകൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം ചെയ്ത തുടരും എന്ന ചിത്രം ഗംഭീര വിജയം നേടി. സിനിമ ഓടിടിയിൽ എത്തിയപ്പോൾ അവിടെയും ചർച്ചയായി. അതിനിടയിൽ ശോഭനയ്ക്ക് പദ്മഭൂഷനും ലഭിച്ചിരുന്നു.

Also Read: എന്റെ കാശ് കണ്ടോ, ഫെയിം കണ്ടോ ആരും ജീവിതത്തിലേക്ക് വരേണ്ട; അമ്മയിൽ നിന്ന് എന്നെ അകറ്റാനും നോക്കേണ്ട; വിവാഹത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ഗ്ലാമി ഗംഗ

അഭിനയത്തിലും, നൃത്തത്തിലും മാത്രമല്ല, വർഷം കൂടുന്തോറും ശോഭനയുടെ അഴകും കൂടുതൽ ശോഭിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ഈ അൻപതിയഞ്ചാമത്തെ വയസ്സിലും ഇത്രയും എലഗന്റോടെ, ഗ്രേസോടെ നിൽക്കാൻ കഴിയുന്നത് എങ്ങനെയാണ്, എന്താണ് സ്കിൻ കെയറിനായി ചെയ്യുന്നത് എന്നൊക്കെയുള്ള സോഷ്യൽ മീഡിയ ക്യു ആന്റ് എ സെക്ഷനിൽ ശോഭനയ്ക്ക് നേരിടേണ്ടി വന്നു. ഇതെന്താണ് എപ്പോഴും ഇങ്ങനെ ചോദിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ശോഭന മറുപടി പറഞ്ഞു തുടങ്ങിയതുതന്നെ.

ഞാൻ ഒരു തരത്തിലുള്ള സ്കിൻ കെയറും ചെയ്യാറില്ല. കാരണം അത്രയും തിരക്കിലാണ് ഞാൻ. പലപ്പോഴും മേക്കപ് റിമൂവ് ചെയ്യാതെ കിടന്നുറങ്ങിയിട്ടുണ്ട്. കണ്ണിലെഴുതിയ കൺമഷി മായ്ച്ചു കളയാതെ കിടക്കുമ്പോൾ എന്റെ മകൾ എന്നെ വഴക്ക് പറയാറുണ്ട്. പക്ഷേ അത് മാറാറില്ല. പിന്നെ ഞങ്ങൾ പഴയ ആളുകൾ അധികം സ്കിൻ കെയർ ചെയ്യുന്നവരല്ല, അന്ന് ഞങ്ങൾക്ക് അത്രയും ഫാഷൻ സെൻസ് ഉണ്ടായിരുന്നില്ല. ഡയറ്റ് ഫോളോ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ പ്രത്യേകിച്ച് ഒരു ഡയറ്റ് പ്ലാനും തനിക്കില്ല എന്ന് ശോഭന വ്യക്തമാക്കി.

അങ്ങനെ ചെയ്യുന്നതിൽ മകൾ വഴക്ക് പറയും; 55 വയസ്സിലും സൗന്ദര്യം നിലനിർത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ശോഭനയുടെ മറുപടി


പിന്നെ അതെങ്ങനെ കാലാതീതമായി നിലനിർത്തുന്നു എന്ന് ചോദിച്ചാൽ, എനിക്ക് ചുറ്റും പോസിറ്റീവ് വൈബുള്ള ആൾക്കാറാണ് ഉള്ളത്. ഞാൻ ഉദ്ദേശിച്ചത് എന്റെ ഡാൻസ് വിദ്യാർത്ഥികളെയാണ്. കുഞ്ഞു കുട്ടികളിൽ നെഗറ്റീവ് എനർജി ഉണ്ടാവില്ല, പിന്നെ എപ്പോഴും കേൾക്കുന്നത് പാട്ടും താളവുമൊക്കെയാണ്. അതിനൊപ്പം മനസ്സ് സഞ്ചരിക്കുമ്പോൾ എപ്പോഴും പോസിറ്റീവായി നിലനിൽക്കാൻ കഴിയും- ശോഭന പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article