അങ്ങനെയിരുന്ന ആളാണോ ഇങ്ങനെയായത്; സൗഭാഗ്യ വെങ്കിടേഷിന്റെ ഗംഭീരമായ മാറ്റം, ഞാന്‍ ശ്രമിക്കുകയാണെന്ന് താരം

3 weeks ago 6

Authored by: അശ്വിനി പി|Samayam Malayalam9 May 2026, 7:11 americium IST

അമിത വണ്ണത്തിന്റെ പേരില്‍ പലപ്പോഴും ബോഡി ഷെയിമിങ് കമന്റുകള്‍ നേരിട്ടിട്ടുള്ള ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. എന്നാല്‍ ഇപ്പോഴത്തെ മാറ്റം കളിയാക്കിയവരെകൊണ്ടുപോലും കൈയ്യടിപ്പിക്കുന്ന വിധമാണ്.

soubagyaസൌഭാഗ്യ വെങ്കിടേഷ്
താര കല്യാണിന്റെ മകള്‍ എന്ന നിലയിലാണ് സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സൗഭാഗ്യ തന്റേതായ ഇടം കണ്ടെത്തിയത് ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ്. പെര്‍ഫക്ട് ലിപ് സിങ്കിലൂടെ കോമഡി വീഡിയോകള്‍ ചെയ്ത് സാഭാഗ്യ കൈയ്യടി നേടി. ടിക് ടോക്കില്‍ തുടങ്ങി പിന്നീട് ഇന്‍സ്റ്റഗ്രാം, യൂട്യൂബ് റീലുകളിലൂടെ സൗങാഗ്യ കൂടുതല്‍ ആക്ടീവായി. അന്ന് മുതല്‍ തന്റെ വിശേഷങ്ങളും സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

നടന്‍ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ചക്കപ്പഴം, ഉരുളയ്ക്കുപ്പേരി പോലുള്ള കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ അര്‍ജുനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കൊച്ചുബേബി എന്ന് വിളിക്കുന്ന സുദര്‍ശന എന്ന മകളുടെ വിശേഷങ്ങളും സൗഭാഗ്യയുടെ വീഡിയോകളിലൂടെയും റീലുകളിലൂടെയും ആളുകള്‍ അറിയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സൗഭാഗ്യ പങ്കുവച്ച ചില ചിത്രങ്ങളിലെ മാറ്റം ശരിക്കും ആളുകളെ അമ്പരപ്പിക്കുകയാണ്.

Also Read: ഞാന്‍ ഇതുവരെ വിവാഹ മോചിതയായിട്ടില്ല, ഇപ്പോഴും വിഷ്ണു എന്റെ ഭര്‍ത്താവ്; സംശയങ്ങള്‍ക്ക് മറുപടി നല്‍കി അനുശ്രീ

അതെ, അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് ബോഡി ഷെയിമിങ് കമന്റുകള്‍ നേരിട്ട താരമാണ് സൗഭാഗ്യ. ഒറ്റയടിക്കൊന്നും ആ തടി അങ്ങനെ അങ്ങ് കുറയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. വര്‍ഷങ്ങളായുള്ള ആത്മസമര്‍പ്പണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സൗഭാഗ്യയ്ക്ക് ഇത്രയും വലിയൊരു മാറ്റം പ്രകടമാകുന്നത്.

വെറുതേ ഒന്നടിക്കുക, അതെ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്- എന്ന് പറഞ്ഞാണ് സൗഭാഗ്യ വെങ്കിടേഷ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. എന്തൊരു മാറ്റം, സൂപ്പര്‍, ഭംഗി കൂടി എന്നൊക്കെ പറഞ്ഞ് സ്‌നേഹം അറിയിച്ചും പ്രശംസിച്ചും ഒരുപാട് കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.


കൃത്യമായ വ്യായാമം മാത്രമല്ല, ചിട്ടയായ ജീവിതവും സൗഭാഗ്യയുടെ ഈ മാറ്റത്തിന് കാരണമാണ്. ഭക്ഷണ രീതികളില്‍ കൃത്യമായ രീതി സൗഭാഗ്യ നിലനിര്‍ത്തുന്നുണ്ട്. അതിനൊപ്പം ജിമ്മില്‍ പോയി വര്‍ക്കൗട്ടും ചെയ്യുന്നു. അത് മാത്രമല്ല സൗഭാഗ്യയുടെ എക്‌സസൈസ്, ഒരു നര്‍ത്തകിയും നൃത്താധ്യാപികയുമായ സൗഭാഗ്യയ്ക്ക് അതും ഒരു വലിയ പ്രാക്ടീസ് തന്നെയാണ്. പലപ്പോഴും വീട്ടിലെ ഒരുപാട് ജോലികള്‍ ചെയ്യുന്ന റീലുകള്‍ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. നായ, പൂച്ച, പശു എന്നിങ്ങനെയുള്ള ഒരുപാട് വളര്‍ത്തു മൃഗങ്ങളുണ്ട് സൗഭാഗ്യയ്ക്ക്, ജോലിക്കാരുടെ സഹായം പോലുമില്ലാതെ അതൊക്കെ നോക്കുന്നതും സൗഭാഗ്യ തന്നെയാണ്. ഇങ്ങനെയൊക്കെ ചെയ്താല്‍ മെലിയാതിരിക്കുമോ എന്ന് പലപ്പോഴും ആളുകള്‍ കമന്റിടാറുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article