15 June 2025, 06:23 PM IST

പ്രതീകാത്മക ചിത്രം, അറ്റ്‌ലീ | Photo: Facebook/ Atlee Kumar, Jeeva Bharathi
തന്റെ സിനിമകളിലെ കോപ്പിയടി ആരോപണത്തോട് പരോക്ഷമായി പ്രതികരിച്ച് സംവിധായകന്‍ അറ്റ്‌ലീ. താന്‍ കണ്ട ആളുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നതെന്ന് അറ്റ്‌ലീ പറഞ്ഞു. തന്റെ നേട്ടങ്ങള്‍ സത്യസന്ധതയിലൂടേയും സ്‌നേഹത്തിലൂടേയും മാത്രമുള്ളതാണെന്നും അറ്റ്‌ലീ കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ സത്യഭാമ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാനുണ്ടാക്കുന്ന ചിത്രങ്ങള്‍ അവിടെനിന്നും ഇവിടെനിന്നുമൊക്കെ എടുക്കുന്നതാണെന്ന പൊതുധാരണയുണ്ട്. ഞാന്‍ യഥാർഥ ലോകത്തുകാണുന്നവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ക്ക് മനസിലാവുന്ന ഒരു ഉദാഹരണസഹിതം ഞാന്‍ പറയാം. 'ബിഗില്‍' സിനിമയിലെ രായപ്പന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഈ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചാന്‍സലറുമായ ജെപിആര്‍ സാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. ഇന്ന്, എനിക്ക് ഡോക്ടറേറ്റ് ലഭിച്ചപ്പോള്‍ അവര്‍ 'മെര്‍സല്‍' എന്ന സിനിമയിലെ പാട്ട് കേള്‍പ്പിച്ചപ്പോള്‍, ഇത് ഞാന്‍ സത്യസന്ധതയിലൂടെയും സ്‌നേഹത്തിലൂടെയും മാത്രം നേടിയതാണെന്ന് വിശ്വസിക്കുന്നു', എന്നായിരുന്നു അറ്റ്‌ലീയുടെ വാക്കുകള്‍.
വരാനിരിക്കുന്ന അല്ലു അര്‍ജുന്‍- ദീപിക പദുക്കോണിന്റെ പോസ്റ്ററിന് ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുള്ള പരോക്ഷമറുപടിയാണ് അറ്റ്‌ലീയുടെ വാക്കുകള്‍ എന്നാണ് കരുതപ്പെടുന്നത്.
അല്ലു അര്‍ജുന്‍- ദീപികാ പദുക്കോണ്‍ ചിത്രത്തെക്കുറിച്ചും അറ്റ്‌ലീ സംസാരിച്ചു. 'കലാനിധിമാരന്‍ സാറാണ് ചിത്രം നിര്‍മിക്കുന്നത്. രാജ്യത്തുനിര്‍മിക്കുന്നതില്‍ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നാണത്. ഒരുപാട് പുതിയ സാങ്കേതിക വിദ്യകള്‍ ഞങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കും. റിലീസ് തീയതി നിര്‍മാതാക്കള്‍ തീരുമാനിക്കും', അറ്റ്‌ലീ കൂട്ടിച്ചേര്‍ത്തു.
Content Highlights: Director Atlee indirectly addresses plagiarism accusations
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·