സംയുക്തസിനിമയുമായി യാതൊരു തര ബന്ധവുമില്ലാത്ത ഒരു പശ്ചാത്തലമാണ് എന്റേത്. പാലക്കാട് ഒരു സാധാരണ മിഡില്‍ക്ലാസ് ഫാമിലിയിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. കോളേജ് പഠന കാലത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കണ്ട് പ്രമുഖ മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടിന് വേണ്ടി വിളിച്ചു. ആ കവര്‍ഷൂട്ടിലൂടെയാണ് സിനിമയിലേക്കുള്ള ആദ്യത്തെ വാതില്‍ കടന്നത്.
Also Read: ജീവിതത്തില്‍ അനുഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് കിച്ചു; അമ്മയുടെ ഒളിച്ചോട്ടവും, അച്ഛന്റെ മരണവും, മയക്ക് മരുന്നും എല്ലാം!എന്താണ് ലൈറ്റിങ്, സ്‌ക്രിപ്റ്റ് എന്നൊന്നും എനിക്കറിയില്ല. കൂട്ടുകാരാടൊക്കെ പറയാന്‍ ഞാനും ഒരു സിനിമ യില്‍ അഭിനയിച്ചു എന്ന് പറയാന്‍ വേണ്ടി മാത്രം ഒരു സിനിമ, പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ വന്നു. അപ്പോഴും സിനിമയെ കുറിച്ച് എനിക്കൊന്നും അറിയില്ല. കരിയരിന്റെ തുടക്കത്തില്‍ ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍, സിനിമയെ കുറിച്ച് പഠിക്കാനുള്ളതായിരുന്നു. ഞാന്‍ പഠിച്ചു, ഇപ്പോള്‍ ഒരു സ്‌ക്രിപ്റ്റ് എങ്ങനെ സെലക്ട് ചെയ്യണം എന്നെനിക്ക് അറിയാം.
സിനിമയെ കുറിച്ച് ഞാന്‍ കൂടുതല്‍ പഠിച്ചത് ലില്ലി എന്ന ചിത്രത്തിന്റെ സംവിധായകനിലൂടെയാണ്. ആ സിനിമ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നില്ല, പക്ഷേ ഒടിടിയില്‍ വന്നപ്പോള്‍ പലരും കണ്ടു, ആ സിനിമയുടെ പേരില്‍ എന്നെ പ്രശംസിച്ചു. ലോക സിനിമയെ കുറിച്ചും യഥാര്‍ത്ഥ സിനിമയെ കുറിച്ചും എന്നെ പഠിപ്പിച്ചത് ലില്ലിയുടെ സംവിധായകനാണ്.
ഇമോഷന്‍ എങ്ങനെ കൊണ്ടുവരണം എന്ന് പോലും എനിക്കന്ന് അറിയില്ലായിരുന്നു. ലില്ലിയില്‍ കരയുന്ന ഒരു സീന്‍ വന്നപ്പോള്‍, അത് നാച്വറലാക്കാന്‍ ഞാന്‍ അച്ചച്ഛന്‍ മരിച്ചത് ഓര്‍ത്തു, അദ്ദേഹം ആ ഇടയ്ക്കായിരുന്നു മരണപ്പെട്ടത്. പിന്നീട് ഓരോ സിനിമകള്‍ വരുമ്പോഴും ഇമോഷന്‍സിനെ കാറ്റഗറൈസ് ചെയ്യാന്‍ തുടങ്ങി.
ഇപ്പോള്‍ സിനിമയെ കുറിച്ച് എനിക്ക് ഒരുപാട് വലിയ സ്വപ്‌നങ്ങളുണ്ട്. സിനിമ സംവിധാനം ചെയ്യണം, നിര്‍മിക്കണം, മികച്ച രോളുകള്‍ ചെയ്യണം, ഇന്റര്‍നാഷണല്‍ ലെവലില്‍ സിനിമയെ എത്തിക്കണം, എനിക്ക് വളരണം എന്നൊക്കെ. കാണുമ്പോള്‍ വലിയ സ്വപ്‌നങ്ങള്‍ കാണാമല്ല എന്നാണ് സംയുക്ത പറയുന്നത്.






English (US) ·