അച്ഛനാകുന്ന സന്തോഷം പങ്കുവച്ച് പിറ്റി ഡേവിഡ്‌സൺ; കാത്തിരിപ്പിലാണ്, ഈ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല

6 months ago 6

Authored by: അശ്വിനി പി|Samayam Malayalam24 Jul 2025, 3:38 pm

ദിവസങ്ങൾക്ക് മുൻപാണ് താൻ ​ഗർഭിണിയാണ് എന്ന് എൽസി ഹ്യൂവിറ്റ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ആ സന്തോഷവും കാത്തിരിപ്പും എത്ര വലുതാണ് എന്ന് പങ്കുവച്ച് പങ്കാലി പിറ്റി ഡേവിഡ്സണും

പിറ്റി ഡേവിഡ്സൺ | എൽസി ഹ്യൂവിറ്റിപിറ്റി ഡേവിഡ്സൺ | എൽസി ഹ്യൂവിറ്റി
അമേരിക്കൻ ഹാസ്യ നടനും എഴുത്തുകാരനുമായ പിറ്റി ഡേവിഡ്‌സൺ താൻ അച്ഛനാകാൻ പോകുന്നതിലെ സന്തോഷം പങ്കുവച്ചു. താൻ ഗർഭിണിയാണ് എന്ന് പ്രണയിനി എൽസി ഹ്യൂവിറ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിന് ശേഷം ആദ്യമായാണ് പിറ്റി ഡേവിഡ്സൺ വിഷയത്തിൽ ഒരു പ്രതികരണവുമായി എത്തുന്നത്.

ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അച്ഛനാകാൻ പോകുന്നു എന്ന എന്റെ സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനും പ്രകടിപ്പിക്കാനും കഴിയാത്തതാണ്. വളരെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പാണിത്. ഞങ്ങൾ രണ്ടു പേരും മാത്രമല്ല, ഞങ്ങൾക്ക് ചുറ്റുമുള്ളവരെല്ലാം കുഞ്ഞിന്റെ വരവിനായി കാത്തിരിയ്ക്കുകയാണ്.

Also Read: 5 വർഷങ്ങളായി ഞാനും നസ്റിയയും ഒരു വീട് പണിതുകൊണ്ടിരിക്കുകയാണ്, ഇതുവരെ പൂർത്തിയായിട്ടില്ല! കാരണം?

ഈ സന്തോഷം അറിഞ്ഞതുമുതൽ ഞാൻ ഭയങ്കര സന്തോഷത്തിലാണ്, അതിനപ്പുറം ഭാഗ്യവാനാണെന്ന് തോന്നുന്നു. ഒരു കുഞ്ഞിനെ പരിപാലിക്കാനും, എനിക്ക് ലഭിക്കാത്ത പോലെ ബാല്യം ആ കുഞ്ഞിന് നൽകാനുമാണ് ഞാൻ അഗ്രഹിക്കുന്നത് എന്ന് പിറ്റി ഡേവിഡ്സൺ പറഞ്ഞു.

ഒരു ആക്രമണത്തിൽ അച്ഛൻ മരണപ്പെട്ടതിന് ശേഷം ദുരന്തമായിരുന്നു പിറ്റിയുടെ ജീവിതം. ആദം സാന്റ്ലർ ഉൾപ്പടെയുള്ള സുഹൃത്തുക്കളുടെയും ചില കുടുംബക്കാരുടെ സഹായത്തോടെയുമണ് ജീവിച്ചതൊക്കെ. അങ്ങനെ ഒരു ബാല്യമാകരുത് തന്റെ കുഞ്ഞിന് എന്ന് 31 കാരനായ പിറ്റിയ്ക്ക് നിർബന്ധമുണ്ട്.

മോഡലും നടിയുമാണ് പിറ്റി ഡേവിഡ്സണിന്റെ പ്രണയിനി എൽസി ഹ്യൂവിറ്റ്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇരുവരും തങ്ങളുടെ റിലേഷൻഷിപ് പരസ്യപ്പെടുത്തിയത്. ബ്ലോസം ബോളിൻ റെഡ് കാർപെറ്റിൽ ഒന്നിച്ച് പങ്കെടുത്തതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങി.

ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ആദ്യ ദിനം ആര്‍ക്കും സമ്പൂര്‍ണ ആധിപത്യമില്ല, ഇന്ത്യയുടെ പ്രതീക്ഷകളെന്ത്?


ജൂലൈ 16 നാണ് തങ്ങൾ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിയ്ക്കുകയാണ് എന്ന സന്തോഷ വാർത്ത എൽസി ഹ്യൂവിറ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അൾട്രൈ സൗണ്ട് എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സഹിതമായിരുന്നു പോസ്റ്റ്. ഇനി ഞങ്ങൾ സെക്സ് ചെയ്തോ എന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റ് വളരെ പെട്ടന്നാണ് വൈറലായത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article