അച്ഛനായി അഭിനയിച്ച നടന്‍ ഭീഷണിപ്പെടുത്തി, പീഡിപ്പിച്ചു എന്ന് നടി; മുന്‍ ഭാര്യയും രംഗത്ത്

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam3 Nov 2025, 5:54 pm

സ്‌ട്രേഞ്ചര്‍ തിംഗ്‌സ് നടന്‍ ഡേവിഡ് ഹാര്‍ബറിനെതിരെ മകളായി അഭിനയിക്കുന്ന മില്ലി ബോബി. ഭീഷണിപ്പെടുത്തി എന്നും പീഡിപ്പിച്ചു എന്നുമൊക്കെയാണ് 21 കാരിയുടെ പരാതി

millie davidഡേവിഡ് ഹര്‍ബര്‍ | മില്ലി ബ്രൗണ്‍ ഡേവിഡ്
സ്‌ട്രേഞ്ചര്‍ തിംഗ്‌സ് താരം ഡേവിഡ് ഹാര്‍ബര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇപ്പോള്‍ ഒരു ഹൊറര്‍ കാലത്തിലൂടെയാണ് പോകുന്നത് എന്ന് തോന്നുന്നു. എന്തെന്നാല്‍, നടന്റെ മുന്‍ പങ്കാളിയായ ലില്ലി അലനും മുന്‍ സഹതാരം മില്ലി ബോബിയും നടനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനായ ജിം ഹോപ്പറുടെ വേഷത്തിലൂടെ പ്രശസ്തനായ നടന്‍, സ്‌ട്രേഞ്ചര്‍ തിംഗ്‌സ് അതിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിലേക്ക് കടക്കുമ്പോള്‍ വിവാദ നായകനായി മാറുന്നു

തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് 21 കാരിയായ മില്ലി ബോബി ബ്രൗണ്‍ ഹാര്‍ബറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെയില്ല. സ്‌ട്രേഞ്ചര്‍ തിംഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ഇങ്ങനെ ഒരു ആരോപണം. സീരീസില്‍ ഡേവിഡ് ഹാര്‍ബറിന്റെ മകളായിട്ടാണ് മില്ലി എത്തുന്നത്.

Also Read: 74 കാരനെ തോല്‍പ്പിക്കാന്‍ ആരുണ്ട്, മികച്ച നടന്‍ മമ്മൂട്ടി തന്നെ; കേരള സംസ്ഥാന പുരസ്‌കാരം, മുഴുവന്‍ ലിസ്റ്റ്

കഴിഞ്ഞ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ മില്ലി ബോബി അന്‍പതുകാരനായ നടനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് മാസങ്ങളോളം ഹാര്‍ബറിനെതിരെ മാസങ്ങള്‍ നീണ്ട ആഭ്യന്തര അന്വേഷണം നടക്കുകയും ചെയ്തു. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയാമാണ്. തന്നെ വഞ്ചിച്ചു എന്ന് മുന്‍ ഭാര്യ ലില്ലി അലന്‍ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ കേസും പുറത്തുവരുന്നത്.

ടെക് പ്രൊഫഷണലിന്റെ ഹൃദയഭേദക അനുഭവം; അമേരിക്കൻ വിസ നിഷേധത്തിന്റെ പിന്നിലെ സത്യങ്ങൾ


2016 ലാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചത്. അന്ന് മില്ലി ബോബിയ്ക്ക് 12 വയസ്സായിരുന്നു പ്രായം. പുതിയ വിവാദം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍, ഹാര്‍ബര്‍ നേരത്തെ മില്ലിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലാവുന്നു. മില്ലിയോട് എനിക്ക് എപ്പോഴും ഒരു പ്രത്യേക സ്‌നേഹമുണ്ട്. വളരെ ചെറുപ്പം മുതലേ എനിക്കവളെ അറിയാം, മില്ലിയോട് ആഴത്തിലുള്ള പിതൃ വാത്സല്യം ആണ് എന്നും 2021 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ബര്‍ പറഞ്ഞിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article