
മാധവ് സുരേഷും സുരേഷ് ഗോപിയും, മാധവ് സുരേഷ് | Photo: Instagram/ Madhav Suresh
പിതാവില്‍നിന്ന് തനിക്ക് കിട്ടിയ ഏക സ്വഭാവസവിശേഷത ദേഷ്യംമാത്രമാണെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. നടനാവാന്‍ തന്നെ പിതാവ് ഒരിക്കലും സഹായിച്ചിട്ടില്ലെന്നും മാധവ് പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന 'ജെഎസ്‌കെ: ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള'യുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവ്.
താരപുത്രന്‍ എന്ന നിലയില്‍ എല്ലാംപറഞ്ഞുതരാന്‍ പിതാവ് കാണുമെന്നും റൂട്ടുമാപ്പ് വരച്ചാണ് അവര്‍ വിടുകയെന്നും ആളുകള്‍ കരുതുമെന്ന് മാധവ് സുരേഷ് പറഞ്ഞു. എന്നാല്‍, ഒരു നടനെന്ന നിലയില്‍ എന്നെ വളര്‍ത്തിയെടുക്കുന്നതില്‍ അച്ഛന്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ല. അതേസമയം, കണ്ടുപഠിക്കാന്‍ അദ്ദേഹം ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നും മാധവ് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന്റെ ഒരുഭാഗം കണ്ടശേഷം, രണ്ടുദിവസത്തിന് ശേഷം അത് ഓര്‍മിച്ച് എന്റെ അടുത്ത് അതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരമൊരു സീനില്‍ ഇങ്ങനെചെയ്തുനോക്കിയാല്‍ നന്നാവുമെന്ന് പറഞ്ഞു. അതിനുശേഷം സംവിധായകന് ആ മാറ്റം മനസിലായിരുന്നു. ഈ ദിവസങ്ങളില്‍ നീ എന്തെങ്കിലും ചെയ്‌തോ എന്ന് സംവിധായകന്‍ ചോദിച്ചു', മാധവ് പറഞ്ഞു.
'അച്ഛനായിട്ട് ഒന്നും വന്ന് പറഞ്ഞുതരില്ല. ഉദാഹരണങ്ങള്‍ കാണിച്ചുതരും. ഒരു തിരിച്ചടി ഉണ്ടായപ്പോള്‍, എങ്ങനെ അതില്‍നിന്ന് തനിയെ പുറത്തുവന്നു എന്ന് അദ്ദേഹം കാണിച്ചുതന്നു', മാധവ് കൂട്ടിച്ചേര്‍ത്തു. അച്ഛനില്‍നിന്ന് മാധവിന് കിട്ടിയ സ്വഭാവവിശേഷം എന്താണെന്ന് അവതാരക ചോദിച്ചപ്പോഴായിരുന്നു, ദേഷ്യം എന്ന് മാധവ് മറുപടി നല്‍കിയത്.
Content Highlights: Madhav Suresh, lad of Suresh Gopi, speech astir his father's power connected his acting career
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·