Authored by: അശ്വിനി പി|Samayam Malayalam•14 May 2026, 4:33 p.m. IST
വിവാഹ മോചനത്തിന് ശേഷം അമ്മ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്. അന്ന് ഞാന്‍ പോയി ചോദിച്ചു, ജീവിതവസാനം വരെ ഇങ്ങനെ കരഞ്ഞിരിക്കാനാണോ ഭാവം എന്ന്
അച്ഛൻറെയും അമ്മയുടെയും വിവാഹ മോചനത്തെ കുറിച്ച് വരലക്ഷ്മിശരത്കുമാറിന്റെ ആദ്യ ഭാര്യയാണ് ഛായ ദേവി, ആ ബന്ധത്തില്‍ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. കസബ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായിട്ടുള്ള വലരക്ഷ്മി ശരത്കുമാര്‍ അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍ തന്നെ എത്രമാത്രം ബാധിച്ചു എന്ന് പറയുന്നു.
Also Read: സൂര്യയ്ക്ക് 45 കോടി, തൃഷയ്ക്ക് 5 കോടി, സ്വാസികയ്ക്കും ഇന്ദ്രന്‍സിനും എത്ര? കറുപ്പ് സിനിമയ്ക്ക് വേണ്ടി വാങ്ങിയ പ്രതിഫലംഅതുവരെ സന്തോഷമുള്ള ജീവിതം, പെട്ടന്ന് അവര്‍ വേര്‍പിരിയുന്നു എന്ന തീരുമാനം എനിക്ക് ഒരുപാട് വേദനയുള്ള ഒന്നായിരുന്നു. അന്നെനിക്ക് എട്ട് വയസ്സാണ്, അനിയത്തിയ്ക്ക് തിരിച്ചറിവായിട്ടില്ല. എന്താണ് പ്രശ്‌നം, ഞങ്ങള്‍ കാരണമാണോ, ഞാന്‍ ശ്രമിച്ചാല്‍ എന്തെങ്കിലും മാറ്റാനൊക്കെ സാധിക്കുമോ എന്ന് അന്ന് ചിന്തിച്ചിരുന്നു. എന്റെ കുട്ടിക്കാലം ഒരുക്കലും അത്ര എളുപ്പമായിരുന്നില്ല.
പക്ഷേ പിന്നീട് ഞാന്‍ എന്റെ അമ്മയ്ക്ക് കരുത്തായി നിന്നു. വിവാഹ മോചനത്തിന് ശേഷം ഒരു ദിവസം അമ്മ ഒറ്റയ്ക്കിരുന്ന് കരയുമ്പോള്‍, എന്നും ഇതുപോലെ കരഞ്ഞിരിക്കാനാണോ തീരുമാനം, മുന്നോട്ട് പോകണ്ടേ എന്ന് ചോദിച്ചു. അത് അമ്മയുടെ ഈഗോയെ ബാധിച്ചു. അതിന് ശേഷമാണ് അമ്മ ബിസിനസ് ആരംഭിച്ചത്, സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയത്.
പിന്നീട് അമ്മയ്‌ക്കൊരു കൂട്ട് വേണ്ടേ എന്ന് അന്ന് മുതലേ ചോദിക്കുന്നുണ്ടായിരുന്നു. ഞാനും പൂജയും മാട്രമോണിയില്‍ അടക്കം തിരഞ്ഞു. പക്ഷേ അമ്മയ്‌ക്കൊട്ടും താത്പര്യമില്ല. ഞങ്ങളെ വളര്‍ത്തുന്നതിലും ബിസിനസ്സിലുമൊക്കെയായിരുന്നു അമ്മയുടെ ശ്രദ്ധ. അമ്മയുടേതായ ലോകത്ത് അമ്മ ഹാപ്പിയാണ്.
അതേ സമയം ഡിവോഴ്‌സിനോട് ഇന്നെനിക്ക് വിരോധമില്ല. അന്ന് അച്ഛനോട് ദേഷ്യവും സങ്കടവും തോന്നിയിരുന്നുവെങ്കിലും, അതായിരുന്നു അവരുടെ ജീവിതത്തിലെ നല്ല തീരുമാനം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് തിരിച്ചറിയാന്‍ എനിക്കൊരു പക്വത എത്തേണ്ടി വന്നു. ചെറുപ്പം മുതലേ ഒറ്റപ്പെടല്‍ ഒരുപാട് അനുഭവിച്ചതുകൊണ്ടാവാം ഞാന്‍ ആരുമായി ഒരുപാട് അറ്റാച്ച് ആവാറില്ല. എല്ലാവരെയും ഇഷ്ടമാണ്, പക്ഷേ ഡിറ്റാച്ച്ഡ് ആണ് എന്ന് വരലക്ഷ്മി ശരത്കുമാര്‍ പറയുന്നു






English (US) ·