അന്ന് ജവഹര്‍ നഗറിലായിരുന്നു ലേഖ താമസിക്കുന്നത്. ഞാന്‍ തൈക്കാട്, അമ്മന്‍ കോവിലിന്റെ തൊട്ടടുത്താണ് താമസിക്കുന്നത്. എന്നും ഒരു അതീവ സുന്ദരി ശാസ്താം കോവിലേക്ക് പോകുന്നു തിരിച്ചു പോകുന്നു. കണ്ടപ്പോള്‍ തന്നെ ഇഷ്ടം തോന്നി. പക്ഷേ ലേഖ എന്നെ മൈന്‍ഡ് ചെയ്യുന്നതേയില്ല എന്ന് എംജി ശ്രീകുമാര്‍ പറഞ്ഞപ്പോള്, കാണാന്‍ നല്ല ഭംഗിയുണ്ടെങ്കില്‍ അല്ലേ മൈന്‍ഡ് ചെയ്യേണ്ടതുള്ളൂ എന്നായിരുന്നു ലേഖയുടെ പ്രതികരണം.
അടുത്ത വര്‍ഷം എന്റെ മക്കളുടെ അമ്മയ്ക്ക് പത്മ അവാര്‍ഡ് ലഭിക്കണം, അത് എന്റെ മാനിഫെസ്റ്റേഷനാണ് എന്ന് ചിന്മയിയുടെ ഭര്‍ത്താവ്
അങ്ങനെ വിട്ടുകൊടുക്കാന്‍ കഴിയില്ലല്ലോ. ഒരു പേപ്പറില്‍ എന്റെ നമ്പറൊക്കെ എഴുതി വീടിന്റെ നടക്കല്‍ കൊണ്ടിട്ടു. അതിലും വര്‍ക്കൗട്ട് ആയില്ല. പലതും ചെയ്തു എല്ലാം ചീറ്റി, അവസാനം ഞാന്‍ നേരിട്ട് ചെന്ന് സംസാരിച്ചു. എന്റെ ഒരു റെക്കോര്‍ഡിങ് ഇന്ന സ്ഥലത്ത് വച്ച് നടക്കുന്നുണ്ട്, സൗകര്യമുണ്ടെങ്കില്‍ വാ എന്ന്. അതുപോലെ ലേഖ വന്നു, റെക്കോഡിങ് ഒക്കെ കണ്ടു. അവിടെ അന്ന് സുരേഷ് ഗോപിയൊക്കെ ഉണ്ടായിരുന്നു. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്ത് തിരിച്ചു പോയി. അപ്പോഴും കാര്യമായ പ്രതികരണങ്ങള്‍ ഒന്നുമില്ല.
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. ഒരു ദിവസം വെളുപ്പിന് അഞ്ചരയ്ക്ക് ലേഖയുടെ വീട്ടിലേക്ക് പോയി. അവിടെ ലേഖയുടെ അപ്പൂപ്പനും അമ്മാവനും അച്ഛനുമൊക്കെ നില്‍ക്കുന്നു. നേരെ പോയി ലേഖയുടെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുവന്ന്, കാറിയില്‍ കയറ്റിയിട്ട് പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണ്, ഇറങ്ങി വാ - എന്ന്. പക്ഷേ ലേഖ വന്നില്ല. കാറില്‍ കയറ്റി, അപ്പുറത്തെ ഡോര്‍ തുറന്ന് ലേഖ പുറത്തേക്കിങ്ങി പോകുകയും ചെയ്തു. പക്ഷേ ആ ധൈര്യം താന്‍ കാണിച്ചില്ലേ എന്ന് എംജി അഭിമാനത്തോടെ പറയുന്നു.
2000 ല്‍ മൂകാംബിക ക്ഷേത്രത്തില്‍ വ്ച്ചായിരുന്നു ലേഖയുടെയും എംജി ശ്രീകുമാറിന്റെയും വിവാഹം. തനിക്കേറ്റവും വലിയ പിന്തുണയാണ് ഭാര്യ എന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞിട്ടുള്ളത്. മൂന്നാമതൊരു കുട്ടി വേണ്ട എന്ന് കരുതിയ അമ്മയ്ക്ക് ഞാന്‍ പിറന്നത്, ഇവള്‍ക്ക് വേണ്ടിയാവാം എന്നാണ് എംജിയുടെ വിശ്വാസം.




English (US) ·