
തഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽഹാസൻ | സ്ക്രീൻഗ്രാബ്
കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. വിൺവെളി നായകാ എന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് എത്തിയത്. എ,ആർ. റഹ്മാൻ ഈണമിട്ടിരിക്കുന്ന ഗാനം ശ്രുതി ഹാസനാണ് ആലപിച്ചിരിക്കുന്നത്. കാർത്തിക് നേതയാണ് ഗാനരചന.
ചിത്രത്തിന്റെ ട്രെയിലറിൽ ഏതാനും വരികൾ ഉൾപ്പെടുത്തിയപ്പോൾത്തന്നെ ശ്രദ്ധനേടിയ ഗാനമാണിത്. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ശ്രുതി ഈ ഗാനം പാടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗാനത്തിലെ റാപ് ഭാഗം പാടിയിരിക്കുന്നത് എ.ആർ. അമീനാണ്. പ്രശാന്ത് വെങ്കട്ട് ആണ് റാപ് വരികൾ എഴുതിയിരിക്കുന്നത്. ജൂൺ 5 നാണ് തഗ് ലൈഫ് തീയേറ്ററുകളിലെത്തുന്നത്.
നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. സിലമ്പരശന്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Shruti Haasan`s soulful `Vinveli Nayaga` from Mani Ratnam`s Thug Life is out





English (US) ·