അച്ഛനെ അത്രയും വെറുക്കുന്ന ഒരു മകന് ഇത് പറയാന്‍ സാധിക്കുമോ? ആദ്യത്തെ ഓപ്ഷന്‍ എന്റെ അച്ഛനാണ് എന്ന് ജെയ്‌സണ്‍ സഞ്ജയ്

1 month ago 4
അച്ഛന്റെ പേര് തന്നെ പേരില്‍ നിന്ന് മാറ്റി, അച്ഛനെ കാണാന്‍ പോലും ജെയ്‌സണ്‍ സഞ്ജയ് കൂട്ടാക്കുന്നില്ല, അച്ഛനുമായി മകന് യാതൊരു തര ബന്ധവുമില്ല എന്നൊക്കെയാണ് വിജയ് വിരോധികള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത്. സംഗീത വിജയ്‌ക്കെതിരെ വിവാഹ മോചന ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതും, വിജയ് ജയിച്ചതും മുഖ്യമന്ത്രിയായതും എല്ലാം. എന്നാല്‍ വിജയ് ഇലക്ഷന് ജയിച്ചപ്പോഴോ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴോ മക്കളും വിജയ് യെ കാണാന്‍ വന്നിരുന്നില്ല.

തമിഴ്‌നാട്ടിലെ ഒട്ടുമില്ല എല്ലാ സെലിബ്രിറ്റികളും വിജയ് യെ ചെന്നു കാണുകയും ഫോട്ടോകള്‍ എടുക്കുകയുമൊക്കെ ചെയ്തപ്പോഴും കുടുംബ ചിത്രങ്ങള്‍ മിസ്സായിരുന്നു. സ്വന്തം കുടുംബത്തെ നോക്കാന്‍ അറിയാത്ത ആള്‍ എങ്ങനെ ഒരു നാടിനെ നോക്കും എന്നായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ജെയ്‌സണ്‍ സഞ്ജയ് യുടെ ഒരു അഭിമുഖം പുറത്തുവന്നതോടെ, ഞങ്ങളുടെ ദളപതിയ്ക്ക് വീടും നോക്കാനറിയാം, നാടും നോക്കാനറിയാം എന്ന് ആരാധകരും കക്ഷിക്കാരും പറയുന്നു.

Samayam Malayalamഎന്നെക്കാള്‍ രണ്ട് വയസ്സിന് ചെറുപ്പമായിരുന്നു അവന്‍, എന്റെ വലം കൈയ്യാണ് നഷ്ടപ്പെട്ടത്; നവാസിന്റെ ഓര്‍മയില്‍ നിയാസ്
സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരിയ്ക്കുന്ന ജെയ്‌സണ്‍, സിഗ്മ എന്ന തന്റെ ചിത്രം റിലീസ് ചെയ്യാനിരിക്കെ നല്‍കിയ അ ഡിഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചെറുപ്പത്തില്‍ ചെയ്ത കുരുത്തക്കേടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ സഞ്ജയ് പങ്കുവയ്ക്കുന്നുണ്ട്. പരീക്ഷയ്ക്ക് പോകാതിരിക്കാന്‍ പാരന്റിസിന്റെ പേരില്‍ ടീച്ചേഴ്‌സിനെ വിളിച്ച് പറ്റിച്ചതടക്കം ജെയസണ്‍ പറയുന്നു.

പേരിനെ കുറിച്ച് പറയവെയാണ്, ജേസണ്‍ സ്റ്റാദം എന്ന ഹോളിവുഡ് നടനെ കുറിച്ച് ഡിഡി പറയുന്നത്. ജേസണ്‍ സ്റ്റാദത്തിന്റെ കുറ്റി ഹോളിവുഡില്‍ ഒരു ലിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍, ഇന്ത്യയില്‍ നിന്ന് ഒരു നടനെ അഭിനയിപ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ ആരെ കൊണ്ടു പോകും എന്നായിരുന്നു ചോദ്യം. ഒരു സെക്കന്റ് പോലും ആലോചിക്കാതെ സഞ്ജയ് പറഞ്ഞു, അത് തീര്‍ച്ചയായും എന്റെ അപ്പാവെ തന്നെയായിരിക്കും എന്ന്.


അമ്മയുമായി പിരിയുന്നു എന്ന കാരണം കൊണ്ട് അച്ഛനെ വെറുക്കുന്ന ഒരു മകന് ഒരിക്കലും അത് പറയാന്‍ സാധിക്കില്ല. അതേ അഭിമുഖത്തില്‍ അച്ഛന്റെ തോളിലിരുന്ന ആദ്യമായി ഐപിഎല്‍ മാച്ച് കണ്ട ഓര്‍മയും ജെയ്‌സണ്‍ സഞ്ജയ് പങ്കുവയ്ക്കുന്നുണ്ട്. അതിന്റെ ബ്രാന്റ് ്അംബാസിഡര്‍ ആയിരുന്നു അപ്പ, അതിന് എന്നെയും കൂട്ടിയിട്ട് പോയിരുന്നു. അന്ന് മുതലേ ക്രിക്കറ്റിനോടും തനിക്ക് വലിയ താത്പര്യമായിരുന്നു എന്നാണ് ജെയ്‌സണ്‍ പറഞ്ഞത്
Read Entire Article