അച്ഛനൊപ്പം സ്നേഹഫാദേഴ്സ് ഡേ ദിനത്തിലാണ് ജെഎഫ്ഡബ്ല്യു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ഷോയില്‍ അച്ഛനെ സംബന്ധിച്ച ചോദ്യത്തിന് നടി ഇമോഷണലായ മറുപടി പറഞ്ഞു. ഇന്ന് രാവിലെയും കൂടെ അച്ഛനെ കണ്ടിട്ടാണ് ഞാന്‍ വരുന്നത്. അച്ഛന്‍ എനിക്കൊപ്പം തന്നെയാണ്. രാവിലെ ഫാദേഴ്‌സ് ഡേ നേരിട്ട് വിഷ് ചെയ്തു. ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കാന്‍ എന്ന് കരുതി നോക്കിയപ്പോള്‍, താഴോട്ട് സ്‌ക്രോള്‍ ചെയ്യുന്നു എന്നല്ലാതെ ഒരു ഫോട്ടോ പോലും ഞാന്‍ എടുത്തുവച്ചില്ല. അതില്‍ എനിക്ക് വല്ലാത്ത വേദന തോന്നി.
പൃഥ്വിരാജിന്റെ ഗതി വരാതിരിക്കട്ടെ, ആദ്യ സിനിമ പരാജയപ്പെടുത്തിത്തരാം എന്ന ഭീഷണി; വിസ്മയ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ
അച്ഛന്റെ കാര്യത്തില്‍ എന്നും കൂടെയുണ്ട് എന്ന ചിന്തയായിരുന്നിരിക്കാം. എന്നാലും ഒരു ഫോട്ടോ പോലും എടുത്ത് സൂക്ഷിക്കാന്‍ തോന്നിയില്ല. ഇഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും അങ്ങനെയായിരിക്കും. ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് എന്ന ചിന്തയിലാണ് മുന്നോട്ടു പോകുന്നത്. ശരിക്കും ഇന്ന് ഈ ഒരു കാര്യത്തിന് അച്ഛനോട് ക്ഷമ ചോദിക്കണം എന്ന് തോന്നുന്നു, ശരിക്കും എനിക്കതില്‍ കുറ്റബോധമുണ്ട്. വെറുമൊരു ഫോട്ടോ എടുത്ത് വയ്ക്കുക എന്നതിലല്ല, അവരുമൊന്നിച്ചുള്ള ഓര്‍മകള്‍ സൃഷ്ടിക്കുക, അത് പകര്‍ത്തിവയ്ക്കുക എന്നതാണ് എന്ന് സ്‌നേഹ പറയുന്നു.
രാജറാം നായിഡു എന്നാണ് സ്‌നേഹയുടെ അച്ഛന്റെ പേര്. അദ്ദേഹം ഒരു ബിസിനസ്സുകാരനാണ്. സ്‌നേഹയും കുടുംബവും ആന്ധ്രാപ്രദേശുകാരാണ്. പിന്നീട് അച്ഛന്‍ തമിഴ്‌നാട്ടിലേക്ക് മാറിയപ്പോഴാണ് സ്‌നേഹ തമിഴ് സംസ്‌കാരത്തോടെ വളര്‍ന്നത്. ഷാര്‍ജയില്‍ കുറേക്കാലം ജോലി ചെയ്തതിന് ശേഷമാണ് സ്‌നേഹയുടെ അച്ഛന്‍ തമിഴ്‌നാട്ടില്‍ സെറ്റില്‍ഡ് ആയത്.
അച്ഛനൊപ്പം ഫോട്ടോകള്‍ സ്‌നേഹ അധികം എടുത്ത് സൂക്ഷിക്കാറില്ല എങ്കിലും, അച്ഛനൊപ്പം ഒരുപാട് ഓര്‍മകള്‍ ഇതിനോടകം നടി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അച്ഛന്റെ എഴുപതാം പിറന്നാള്‍ സ്‌നേഹ ആഘോഷിച്ചത് ഒരു ഷെല്‍ട്ടര്‍ ഹോമില്‍ ആയിരുന്നു. അവിടെയുള്ള കുട്ടികള്‍ക്കൊപ്പം അച്ഛന്റെ ജന്മദിനം ആഘോഷിച്ചു, അവര്‍ക്കൊപ്പം ബിരിയാണി കഴിച്ചു. അന്ന് അച്ഛന്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഫോട്ടോകളും പുറത്തുവന്നിരുന്നു.





English (US) ·