അച്ഛനോടും അമ്മയോടും മാത്രം എന്നും എനിക്ക് പ്രശ്‌നമായിരുന്നു, രണ്ട് വര്‍ഷം തെറാപ്പി എടുത്തു എന്ന് ഐശ്വര്യ ലക്ഷ്മി

2 weeks ago 3
ഗട്ട ഗുസ്തി 2 എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണിപ്പോള്‍ ഐശ്വര്യ ലക്ഷ്മി . എത്രത്തോളം ക്ലാരറ്റിയുള്ള വ്യക്തിയാണ്, കുട്ടിക്കാലം എങ്ങനെയൊക്കെയായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി

കുറച്ച് ഭ്രാന്തന്‍ ചിന്താഗതികളും, കുറച്ച് വ്യക്തതകളും, കൂടുതല്‍ ഇമോഷണലും ഒക്കെ ആയിട്ടുള്ള ആളാണ് ഞാന്‍. എല്ലാ സ്ത്രീകളെയും പോലെ ഒരേ സമയം കോണ്‍ട്രഡിക്ട് ചിന്താഗതിയുള്ള ആളുമാണ്. ഞാന്‍ ഭയങ്കര ബ്രേവ് ആണ് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ വളരെ ഡൗണ്‍ ആണ് എന്ന് ഫീലാകുന്ന സമയങ്ങളും എനിക്കുണ്ടായിട്ടുണ്ട്, എല്ലാ സ്ത്രീകളും അങ്ങനെയാണ് എന്നാണ് ഞാന്‍ കരുതുന്നത്.

ചെറുപ്പം മുതലേ ഞാന്‍ വളരെ അധികം എക്‌സ്‌ട്രോവേര്‍ട്ട് ആയിരുന്നു. ഒരുപാട് സംസാരിക്കും. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ്. ചെറുപ്പ കാലത്ത് എനിക്ക് അത്ര സുഖകരമായിരുന്നില്ല. 2023 ന് ശേഷം ഞാന്‍ രണ്ട് വര്‍ഷം തെറാപ്പിയ്ക്ക് പോയിട്ടുണ്ട്. ഞാന്‍ എന്താണ് ഇങ്ങനെ, എന്തുകൊണ്ടാണ് ഇങ്ങനെ, എന്റെ അറ്റാച്ച്‌മെന്റ് സ്‌റ്റൈല്‍ എന്താണ് ഇങ്ങനെ ഞാന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്നൊക്കെയുള്ള ഒരുപാട് ചിന്തകളായിരുന്നു മനസ്സില്‍.

Also Read: അമ്മു മാപ്പ്, പിന്നില്‍ നിന്ന് കുത്തിയ പ്രിയപ്പെട്ടവരില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ഇറങ്ങിയിട്ട് നിനക്ക് വെറുപ്പേ കിട്ടിയുള്ളൂ; ഇമോഷണലായി സിന്ധു കൃഷ്ണ

അച്ഛനും അമ്മയുമായി എനിക്ക് ചില പ്രശ്‌നങ്ങളുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു, അത് ശരിയാക്കാന്‍ വേണ്ടിയാണ് തെറാപ്പിയ്ക്ക് പോയത്. 2023 ന് ശേഷം എനിക്ക് വീട്ടിലേക്ക് പോകുമ്പോള്‍ എന്തോ പ്രശ്‌നമുള്ളതായി തോന്നി. അച്ഛനും അമ്മയുമായി എന്ത് സംസാരിച്ചാലും അത് എന്നെ ട്രിഗര്‍ ചെയ്യുന്നു. എന്റെ സൗഹൃദങ്ങളില്‍ ആരെങ്കിലും അതേ കാര്യം പറഞ്ഞാല്‍ എനിക്ക് ട്രിഗര്‍ ആവുന്നില്ല, പക്ഷേ അച്ഛനും അമ്മയും പറയുമ്പോള്‍ അത് എനിക്ക് ട്രിഗറാവുന്നു, ദേഷ്യം വരുന്നു.


എന്തുകൊണ്ടാണ് അമ്മയോടും അച്ഛനോടും മാത്രം എനിക്ക് ദേഷ്യം വരുന്നത്, മറ്റുള്ളവരോട് എന്താണ് അതേ കാര്യത്തിന് ദേഷ്യം വരാത്തത്. മറ്റുള്ളവരോടെല്ലാം ഞാന്‍ എത്ര നന്നായിട്ടാണ് പെരുമാറുന്നത്, വീട്ടില്‍ മാത്രമെന്താണ് ഇങ്ങനെ എന്നത് എനിക്ക് തന്നെ തോന്നിത്തുടങ്ങി. മോശമായി സംസാരിച്ചതിനും പെരുമാറിയതിനും ഞാന്‍ തന്നെ പിന്നീട് വിളിച്ച് ക്ഷമ ചോദിക്കും. എനിക്ക് തന്നെ അതില്‍ നിന്ന് പുറത്ത് കടക്കണം എന്ന് തോന്നിയപ്പോഴാണ് തെറാപ്പി എടുത്തത്.


അപ്പോഴാണ് എനിക്ക് പലതും മനസ്സിലായത്. എന്റെ പാരന്റ്‌സ് ഒട്ടും സോഷ്യല്‍ അല്ല, ഞാന്‍ നേരെ തിരിച്ചും. എന്റെ വീട്ടിലേക്ക് ഫ്രണ്ട്‌സ് വരുന്നതൊക്കെ എനിക്കിഷ്ടമാണ്. അത് അവര്‍ സമ്മതിക്കുന്നില്ല. ഞാന്‍ വാങ്ങി കൊടുക്കുന്ന സാരികളോ മറ്റോ ഒന്നും സ്വീകരിക്കില്ല, അതിനൊക്കെ അമ്മയ്ക്കും അച്ഛനും കാരണങ്ങളുണ്ടായിരുന്നു. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളില്‍ എന്റെ പ്രതീക്ഷയ്‌ക്കൊത്ത് അവര്‍ മാറാത്തതാണ് എനിക്ക് പ്രശ്‌നമായത്. തെറാപ്പിയിലൂടെ അവരെ ഇനി മാറ്റേണ്ടതില്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി. എഴുപതുകളിലേക്ക് കടന്ന അച്ഛനെയും അമ്മയെയും മാറ്റുന്നതിന് പകരം അത് അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നം തീരും എന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ ശ്രമം ഞാന്‍ നിര്‍ത്തി. പക്ഷേ ഞാന്‍ അത്തരം അവസ്ഥയിലൂടെ കടന്ന് പോയതും തെറാപ്പി എടുത്തതും അച്ഛനും അമ്മയ്ക്കും അറിയില്ല- ഐശ്വര്യ ലക്ഷ്മി പറഞ്ഞു
Read Entire Article