അച്ഛന്‍ പറ്റിച്ച വേദനയിലാണ് ഇപ്പോഴും കനക, ആ വീടിനുള്ളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ലോകം അറിയാന്‍ ദിവസങ്ങളെടുക്കും; കുട്ടി പദ്മിനി പറയുന്നു

1 month ago 5
നടി കനക യ്ക്ക് എന്ത് സംഭവിച്ചു എന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചയാണ്. ആരോടും കനക സംസാരിക്കുന്നില്ല, പൊതു വേദികളിലേക്കും കനക വരുന്നില്ല. ചെന്നൈയിലെ തന്റെ ആ വലിയ വീട്ടില്‍, സ്വയം തീര്‍ത്ത തടവറയില്‍ ഒറ്റയ്ക്ക് കഴിയുകയാണ് കനക. ഇത്രയും കാലത്തിനിടയില്‍ കനകയെ നേരിട്ട് കണ്ട് സംസാരിച്ച ഒരാള്‍ കുട്ടി പദ്മിനി മാത്രമാണ്. എന്താണ് കനകയോട് സംസാരിച്ചത്, കനക എന്താണ് പങ്കുവച്ചത്, ഇപ്പോള്‍ എന്താണ് കനകയുടെ അവസ്ഥ എന്ന് കുട്ടി പദ്മിനി പറയുന്നു.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ്, കനകയെ ചെന്നു കണ്ടത്. കനകയുടെ അമ്മ ദേവിക കൈയ്യില്‍ എടുത്ത്, ചോറ് വാരി തന്ന് വളര്‍ന്ന ആളാണ് ഞാന്‍. കനകയ്ക്ക് ഇങ്ങനെ സംഭിച്ചതില്‍ കണ്ടില്ല എന്ന് നടിച്ച് പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് പോയി കണ്ടത്. പോയപ്പോള്‍ ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു, ചുറ്റുവട്ടത്തുള്ള ആളുകള്‍ക്കൊന്നും കനക എവിടെ പോയി, എപ്പോള്‍ പോയി, എപ്പോള്‍ വരും എന്നൊന്നും അറിയില്ല. കുറച്ചു നേരം അവിടെ കാത്തിരുന്നപ്പോള്‍ കനക ഓട്ടോറിക്ഷയില്‍ വന്നിറങ്ങി. അല്പം തടി വച്ചിട്ടുണ്ടായിരുന്നു, ആളാകെ മാറിയിരിക്കുന്നു.

Samayam Malayalamസഹതാപം കാണിക്കരുത്, അങ്ങനെ ജീവിക്കുന്നത് എനിക്കിഷ്ടമല്ല; എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യും എന്ന് രവി മോഹന്‍
വളരെ സ്‌നേഹത്തോടെയാണ് എന്നോട് സംസാരിച്ചത്. ഒരു കോഫി ഷോപ്പിലിരുന്നാണ് അന്ന് ഞങ്ങള്‍ സംസാരിച്ചത്, നീ എന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, അച്ഛന്‍ ചെയ്ത കാര്യത്തില്‍ എന്റെ മനസ്സ് തകര്‍ന്നു പോയി എന്നാണ്. അതെല്ലാം കഴിഞ്ഞില്ലേ, പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്ത് അച്ഛന്‍ ചോദിച്ച സ്വത്തും നീ കൊടുത്തില്ലേ, ഇനി ഇതില്‍ നിന്നും നീ പുറത്തു വാ എന്ന് ഞാന്‍ അവളോട് പറഞ്ഞു.

എന്ത് സഹായത്തിനും ഞാനുണ്ട്, ഇത് എന്റെ കടമയാണ് എന്നൊക്കെ കനകയോട് പറഞ്ഞിരുന്നു. ആ വീട് വിറ്റ് മറ്റൊരു വീട് വാങ്ങാനാണ് താത്പര്യം എന്ന് കനക അന്ന് പറഞ്ഞിരുന്നു. ആ വീട് അല്ലാതെ വേറെയും കനകയ്ക്ക് പ്രോപ്പര്‍ട്ടീസ് ഉണ്ട്, അതിനെ കുറിച്ച് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ കുറച്ച് സ്വത്ത് ഗവണ്‍മെറ്റ് എടുത്തു, കാശ് തന്നില്ല എന്ന് പറഞ്ഞിരുന്നു. അത് എന്താണ് എന്ന് നോക്കാം, വേണ്ട കാര്യങ്ങള്‍ ചെയ്യാം എന്നൊക്കെ ഞാന്‍ പറഞ്ഞതാണ്. പക്ഷേ പിന്നീട് വിളിച്ചിട്ട് കനക ഫോണ്‍ എടുത്തില്ല.


വേണം എന്ന് തോന്നുമ്പോള്‍ മാത്രം ഫോണ്‍ ഓണ്‍ ചെയ്യുകയാണ് കനക ചെയ്യുന്നത്, അല്ലാത്തപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആണ്. സംസാരിക്കുമ്പോള്‍ വളരെ സാധാരണമായിട്ടാണ് സംസാരിക്കുന്നത്. ആ വീടിനുള്ളില്‍ കനകയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും ലോകം അറിയാം മൂന്ന് നാല് ദിവസങ്ങളെടുക്കും. എന്തെന്നാല്‍ അത്രയും ആളുകളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഭക്ഷണം എല്ലാം സ്വിഗി, സൊമാറ്റോ ഓഡര്‍ ചെയ്യുകയാണ് ചെയ്യുന്നത്

ഈ ഒരു അവസ്ഥയിലേക്ക് എത്തേണ്ട ആളല്ല കനക. ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് അവരെ ഇങ്ങനെയാക്കിയത്. ഇപ്പോള്‍ ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാവാം കനക, അല്ലാതെ ഇങ്ങനെ തനിച്ച് ഒരു വീട്ടില്‍ അടച്ചു പൂട്ടി ഇരിക്കില്ല- കുട്ടി പദ്മിനി പറഞ്ഞു

Read Entire Article