അച്ഛന്‍ മരിച്ച ശേഷം ഒരാള്‍ പോലും വന്നില്ല, പക്ഷേ ദിലീപേട്ടന്‍ എപ്പോഴും വിളിക്കും, കാവ്യയുമായി വരാനിരുന്നതാണ്; ധ്യാന്‍ ശ്രീനിവാസന്‍

6 days ago 3
ഇന്ന്, ജൂലൈ 15 ന് രാവിലെയാണ് വിസ്റ്റര്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് നടന്നത്. രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരൊക്കെയാമ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചടങ്ങിലെ മുഖ്യാതിഥിയായി ദിലീപും പങ്കെടുത്തിരുന്നു. പരിപാടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്, അതിന് കാരണം ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രസംഗമാണ്.

ചടങ്ങിന് പങ്കെടുത്ത നവ്യ നായരെയും ലിസ്റ്റന്‍ സ്റ്റീഫനെയും അജു വര്‍ഗീസിനെയും അടക്കം ഒരാളെ വിടാതെ ധ്യാന്‍ ട്രോള്‍ ചെയ്തുകൊണ്ട് സംസാരിക്കുന്നുണ്ട്. എല്ലാവരെയും ചിരിപ്പിച്ച് വളരെ രസകരമായ ഒരു പ്രസംഗമായിരുന്നു അത്. എന്നാല്‍ പ്രസംഗത്തിന്റെ ഏറ്റവും അവസാനമായിട്ടാണ് ഞാന്‍ ഒരു വിളി വിളിച്ചപ്പോഴേക്കും ചടങ്ങിന് എത്തിയ ദിലീപിനെ കുറിച്ച് ധ്യാന്‍ പറയുന്നത്. അത് അല്പം ബഹുമാനവും സ്‌നേഹവും എല്ലാം ഉള്ളിലൊതുക്കിക്കൊണ്ടുള്ള സംസാരമായിരുന്നു.

Samayam Malayalamകരയാത്ത ആളാണ് ഞാന്‍, ലളിതാമ്മ മരിച്ചപ്പോള്‍ ഒന്ന് ഡൗണായി; ഞാന്‍ ഒന്ന് മെല്‍റ്റായി എന്റെ മക്കള്‍ എന്നെ കണ്ടത് അപ്പോഴാണ് എന്ന് അജു
അച്ഛന്‍ മരിച്ചതിന് ശേഷം പലരും വിളിക്കാറുണ്ട്, കാണണം എന്ന് പറയയാറുണ്ട്. പക്ഷേ എല്ലാ മാസവും, അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ തീര്‍ച്ചയായും ദിലീപേട്ടന്റെ ഒരു കോള്‍ ഉണ്ടാവും. എല്ലാം ഓകെയല്ലേ, അമ്മ ഓകെയല്ലേ നീ ഓകെ അല്ലേ എന്ന് ചോദിച്ചുകൊണ്ട്. അച്ഛന്‍ പോയതിന് ശേഷം ഇതുവരെ ഒരാള്‍ പോലും വീട്ടിലേക്ക് വരികയോ കാണുകയോ ഉണ്ടായിട്ടില്ല. പക്ഷേ ദിലീപേട്ടന്‍ ഒരു ദിവസം എന്നെ വിളിച്ചു, എനിക്കൊന്ന് അമ്മയെ കാണണം നീ അവിടെ ഉണ്ടാവില്ലേ എന്ന് ചോദിച്ചു.


ഞാന്‍ കാവ്യയുമായിട്ട് അങ്ങോട്ട് വരുന്നുണ്ട് എന്നാണ് ദിലീപേട്ടന്‍ വിളിച്ചു പറഞ്ഞത്. പക്ഷേ പിന്നീട് മൂന്ന് നാല് തവണ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തില്ല. അതുകൊണ്ട് മാത്രം അദ്ദേഹം വന്നില്ല. അച്ഛന്‍ പോയിട്ടും ദിലീപേട്ടന്റെ കരുതലും സ്‌നേഹവും ഇപ്പോഴുമുണ്ട് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ഈ ചടങ്ങിന് വേണ്ടി വരണം എന്ന് ഒരു കോള്‍ ചെയ്തപ്പോഴേക്കും അദ്ദേഹം എത്തി എന്ന് ധ്യാന്‍ പറയുന്നു.

ധ്യാനിനെയും വിനീതിനെയും ഞാന്‍ ചെറുപ്പം മുതലേ കാണുന്നതാണ്. അസിസ്റ്റന്റ് ഡയരക്ടറായി ഞാന്‍ കരിയര്‍ ആരംഭിച്ചതു മുതല്‍ ശ്രീനിയേട്ടനുമായി എനിക്ക് നല്ല ബന്ധമാണ്. ഞാന്‍ എന്നും ആരാധിക്കുന്ന, ബഹുമാനിക്കുന്ന ശ്രീനിയേട്ടന്റെ മക്കള്‍ എന്ന സ്‌നേഹം അവരോടുണ്ട് എന്നാണ് ദിലീപ് സംസാരിക്കുമ്പോള്‍ പറഞ്ഞത്.

Read Entire Article