ഇപ്പോള്‍ നാട്ടിലെത്തിയ തന്‍വി വിശദമായി തന്നെ ഒരു റിയാക്ഷന്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അപ്പൂപ്പനെ സിന്ധു അമ്മയും കുടുംബവും നല്ല രീതിയില്‍ തന്നെയാണ് നോക്കിയത്. അമ്മൂമ്മയുടെ സ്വഭാവവുമായി ഒത്തു പോകാത്തതിനാലാണ് അവര്‍ തെറ്റിപ്പിരിഞ്ഞത്. അതിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല. അമ്മൂമ്മയെ അഹാനയ്ക്ക് തീരെ ഇഷ്ടമല്ല, അത്രയും മോശമായ രീതിയില്‍ അമ്മൂമ്മയെ കുറിച്ച് അഹാന പലതും പറഞ്ഞിട്ടുണ്ട്. പക്ഷേ ചെറുപ്പത്തിലേ അമ്മ ഉപേക്ഷിച്ച എനിക്ക് അപ്പൂപ്പനും അമ്മൂമ്മയുമാണ് എല്ലാം എന്ന് തന്‍വി പറയുന്നു.
മകള്‍ സിന്ധു കൃഷ്ണയും, അവരുടെ മൂത്ത മകള്‍ അഹാനയും തന്നോട് ചെയ്ത കാര്യങ്ങളെ കുറിച്ച് അമ്മൂമ്മയും വീഡിയോയില്‍ തുറന്ന് പറയുന്നുണ്ട്. അഹാന നീ എന്ന് വിളിച്ച് സംസാരിച്ച ചാറ്റും അമ്മൂമ്മ വായിച്ചു കേള്‍പ്പിക്കുന്നു. എന്റെ കലയാണത്തിന് പോലും വരരുത് എന്നൊക്കെയാണത്രെ അഹാന പറഞ്ഞത്, തന്നെ തല്ലാന്‍ പോലും വന്നിട്ടുണ്ട്. പക്ഷേ അഹാനയെ പോലെയല്ല ദിയയും ഇഷാനിയും ഹന്‍സികയും. അഹാനയാണ് എന്നെ ഒരുപാട് പറയുന്നത് എന്നാണ് അമ്മൂമ്മ പറയുന്നത്.
അച്ഛന്‍ മരിച്ച് നാലിന്റെ അന്ന് സിന്ധു കൃഷ്ണ എനിക്ക് തന്ന ചുരിദാര്‍ പെട്ട് തുറന്ന് എടുത്തിട്ട് പോയി എന്നും അമ്മ പറയുന്നു. എന്നോ അവള്‍ തന്നെ എനിക്ക് തന്നതാണ് ആ ചുരിദാര്‍, എനിക്കുള്ള ചുരിദാറെല്ലാം സിന്ധു വാങ്ങി തന്നത് തന്നെയാണ്. അതെല്ലാം അവള്‍ കൊണ്ടു പോയി. ഒരു ചുരിദാര്‍, ഇത് എന്റെയാണോ എങ്ങനെയോ നിങ്ങള്‍ക്ക് തന്ന് പോയതാണ് എന്ന് പറഞ്ഞാണ് അച്ഛന്‍ മരിച്ച് നാലിന്റെ അന്ന് എടുത്തുകൊണ്ട് പോയത്. പിന്നീട് പന്ത്രണ്ടോളം ചുരിദാര്‍ അയേണ്‍ ചെയ്യാനായി ഹോം നഴ്‌സിന്റെ അടുത്ത് കൊടുത്തു വിട്ടിരുന്നു. അയേണ്‍ ചെയ്ത സാധനങ്ങള്‍ സിന്ധുവിന്റെ വീട്ടിലാണ് കൊണ്ടു കൊടുക്കുന്നത്, ആ പന്ത്രണ്ട് ചുരിദാറും എനിക്ക് പിന്നെ കിട്ടിയിട്ടില്ല.
അഹാന അപ്പൂപ്പനുള്ള സമയത്ത് അപ്പൂപ്പന് ഫ്രൂട്‌സ് കൊടുത്തുവിടും, അമ്മൂമ്മയ്ക്ക് കൊടുക്കരുത് എന്ന് ഹോം നഴ്‌സിന്റെ അടുത്ത് പറയുകയും ചെയ്യും. ഇവിടെ വരുന്ന ഹോം നഴ്‌സിനോട് എല്ലാം, അമ്മൂമ്മ ഭീകരിയാണ് എന്ന് ആദ്യമേ പറഞ്ഞുവയ്ക്കും, ഞാന്‍ പറയുന്നതൊന്നും കേള്‍ക്കരുത് എന്നും പറയും. അവരാണ് ഹോം നഴ്‌സുമാരെ കൊണ്ടുവരുന്നതും കാശ് കൊടുക്കുന്നതും. അതുകൊണ്ട് ഹോം നഴ്‌സ് വന്നാല്‍ എന്നോട് വഴക്കിടും. അതുകൊണ്ടാണ് അവരൊന്നും ഇവിടെ നില്‍ക്കാതെ പോയത് എന്നും അമ്മൂമ്മ പറഞ്ഞു




English (US) ·