അച്ഛന്റെ നഖം വെട്ടിക്കൊടുത്തതിന് കാശൊന്നും വാങ്ങിയിട്ടില്ല, ആദ്യം ചെയ്ത ജോലിയും ശമ്പളവും വെളിപ്പെടുത്തി നയന്‍

4 weeks ago 6
നയന്‍താര എന്ന നടി വളര്‍ത്തിയെടുത്ത തന്റേതായ ഒരു സ്റ്റാര്‍ഡമുണ്ട്. ഇന്ന് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത് പോലും. എട്ട് കോടി മുതല്‍ പന്ത്രണ്ട് കോടിവരെയാണ് ഇന്ന് നയന്റെ പ്രതിഫലം. എന്നാല്‍ നയന്‍ ഏറ്റവും ആദ്യം ചെയ്ത തൊഴില്‍ എന്തായിരുന്നു എന്നും, അതിന് കിട്ടിയ പ്രതിഫലം എന്തായിരുന്നു എന്നും അറിയാമോ? പേളി മാണി ഷോയില്‍ ആണ് അക്കാര്യം നയന്‍ വെളിപ്പെടുത്തുന്നത്.

വനിതയുടേതോ മറ്റോ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് ആദ്യമായി തനിക്ക് പ്രതിഫലം കിട്ടിയത് എന്ന് നയന്‍താര പറയുന്നു. രണ്ടായിരം രൂപയായിരുന്നുവത്രെ ആദ്യം വാങ്ങിയ പ്രതിഫലം. അച്ഛന് നഖം വെട്ടിയതിന് 500 രൂപ പ്രതിഫലം കിട്ടി, അതായിരുന്നു എന്റെ ആദ്യത്തെ ജോലിയും ശമ്പളവും എന്ന് പേളി മാണി പറഞ്ഞപ്പോള്‍, അച്ഛന് വേണ്ടി അതൊക്കെ ചെയ്തുകൊടുത്തത് ഫ്രീയായിട്ടായിരുന്നു എന്ന് നയന്‍താര പറയുന്നു.

Samayam Malayalamഎന്റേതല്ലാത്ത ഒരു സാധനവും ഞാന്‍ എടുത്തിട്ടില്ല, അവിടെ നിന്ന് ഇറങ്ങാന്‍ എനിക്കെന്റേതായ കാരണങ്ങളുണ്ട് എന്ന് മേഘ നായര്‍
മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര, പിന്നീട് ചമയം എന്ന കൈരളി ടിവി ഷോയിലൂടെയാണ് സ്‌ക്രീനില്‍ എത്തുന്നത്. അതിലൂടെയായിരുന്നു മനസ്സിനക്കരെ എന്ന ചിത്രത്തിലേക്കുള്ള അവസരം വന്നതും. തുടര്‍ന്ന് അയ്യ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലെത്തി. തുടക്കത്തില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടുവെങ്കിലും, പിന്നീട് തന്റേതായ ഒരിടം സ്വന്തമായി നേടിയെടുത്ത പവര്‍ഫുള്‍ ലേഡിയായി നയന്‍താര മാറി. ഒരു സിനിമ സപ്പോര്‍ട്ടുമില്ലാതെ വന്ന്, ആരുടെയും പിന്തുണ ഇല്ലാതെ തന്നെയാണ് ഇന്ന് സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് നയന്‍താര നടന്നു കയറിയത്. അതിന് വേണ്ടി നിരന്തരമായ പരിശ്രമങ്ങളും, കഷ്ടപ്പാടും നയന്‍താരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.


ഇന്ന് നയന്‍താര ഒരു നടി എന്ന നിലയിലും, ബിസിനസ്സുകാരി എന്ന നിലയിലും ശരിക്കുമൊരു ബോസ് ലേഡിയാണ്. അപ്പോഴും സിംപിളായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് അടുപ്പമുള്ളവര്‍ പറയുന്നു. സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം ചോദിക്കുമ്പോള്‍ നയന്‍ പറയുന്നത്, വീട്ടിലെ ഭക്ഷണം എന്നാണ്. പുറത്തെ ഭക്ഷണത്തെക്കാള്‍ എപ്പോഴും നയന്‍ പ്രിഫര്‍ ചെയ്യുന്നത് സ്വന്തം വീട്ടിലെ അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളാണത്രെ. അതും രസംസാദവും, തൈര് സാദവുമൊക്കെയാണ് ഇഷ്ടഭക്ഷണം. സിനിമകളില്‍ എത്ര തിരക്കാണെങ്കിലും, പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും നയന്‍താര ബാലന്‍സ് ചെയ്ത് കൊണ്ടു പോകുന്നതും അത്ഭുകരമാണ്, അത് കണ്ട് പഠിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് നടന്‍ കവിന്‍ പറഞ്ഞത്.
Read Entire Article