Authored by: അശ്വിനി പി|Samayam Malayalam•21 Sept 2025, 11:07 am
മോഹൻലാലിന് ദാദാസാഹേബ് ഫൽക്കെ പുരസ്കാരം കിട്ടിയതിൽ മലയാളികൾ എല്ലാവരും അഭിമാനിക്കുന്നു. മകൾ വിസ്മയ മോഹൻലാൽ അച്ഛന്റെ പുരസ്കാര ലബ്ധിയിലുള്ള സന്തോഷം അറിയിക്കുന്നു
വിസ്മയ മോഹൻലാൽമോഹൻലാലിന്റെ കരിയറിലേക്കൊരു തിരിഞ്ഞു നോട്ടം പോലെ, ഏറ്റവും മികച്ച കുറച്ച് കഥാപാത്രങ്ങളുടെ ഫോട്ടോകൊളാഷിനൊപ്പമാണ് വിസ്മയയുടെ പോസ്റ്റ്. അഭിനന്ദനങ്ങൾ അച്ഛാ. നിങ്ങൾ ഒരു അത്ഭുതകരമായ കലാകാരനാണ്, നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ് എന്നതിൽ നിങ്ങളെ ഓർത്ത് ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്- എന്നാണ് വിസ്മയയുടെ പോസ്റ്റ്.
Also Read: മലയാളികൾ എന്നെ മറന്നിരിക്കില്ല അല്ലേ? കുഞ്ഞനുജത്തിയുടെ പുഞ്ചിരി ഓർമ്മയായിട്ട് പത്ത് വർഷമായി; വിശ്വസിക്കാൻ ഇപ്പോഴും പ്രയാസംസോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല എങ്കിലും, തന്റെ യാത്രകളെ കുറിച്ചും കുടുംബത്തിനൊപ്പമുള്ള സന്തോഷങ്ങളെ കുറിച്ചും വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിക്കാറുണ്ട്. അത്തരത്തിലാണ് അച്ഛന്റെ അഭിമാന നേട്ടത്തെ കുറിച്ചും പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്നത്. ഇതിനോടകം പദ്മശ്രീ, പത്മവിഭൂഷൻ, ലെഫ്. കേണൽ, ഡോക്ടറേറ്റ് എല്ലാം നേടിയിട്ടുള്ള മോഹൻലാലിന്റെ നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ ഒരു പൊൻ തൂവൽ കൂടെയാണ് ഈ ദാദാ സഹാബ് ഫൽകെ പുരസ്കാരം
Also Read: ആദ്യ ബന്ധം വേർപിരിഞ്ഞാൽ ജീവിതം തകർന്നു എന്നില്ല, ഏറ്റവും നല്ല ജീവിതമാണ് ഞാനിപ്പോൾ ജീവിയ്ക്കുന്നത് എന്ന് സൗന്ദര്യ രജിനികാന്ത്
H1B Visa ഫീസ് കുത്തനെ കൂട്ടി, ഇന്ത്യൻ പ്രൊഫഷണൽസിന് തിരിച്ചടി
അതേസമയം അച്ഛന്റെ പാത പിൻതുടർന്ന് ചേട്ടന് പിന്നാലെ വിസ്മയ മോഹൻലാലും അഭിനയ ലോകത്തേക്ക് വരികയാണ്. യാത്രകളും എഴുത്തും മാർഷ്യൽ ആട്സുമൊക്കെയായി പോകുന്ന വിസ്മയ അഭിനയത്തിലേക്ക് വരും എന്നാരും പ്രതീക്ഷിച്ചതായിരുന്നില്ല. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയം അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം എന്ന പേരിട്ടിരിയ്ക്കുന്ന ചിത്രം നിർമിയ്ക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. വിസ്മയയുടെ നല്ല ഒരു തുടക്കമാവട്ടെ എന്നാണ് ആരാധകരുടെയും ആശംസ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·