.jpg?%24p=52b058f&f=16x10&w=852&q=0.8)
കൃഷ്ണകുമാർ, കൃഷ്ണകുമാറും ദിയ കൃഷ്ണയും വാർത്താസമ്മേളനത്തിൽ | Photo: Mathrubhumi
മകള് ദിയ കൃഷ്ണയുടെ 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ ശരിയായ ദിശയില്‍ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍. ശരിയായ ദിശയില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സന്ദേശം കൈമാറിയതായാണ് മനസിലാക്കുന്നതെന്നും മെയിന്‍സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍:
എന്റെ മകളെ എന്നല്ല, ഏതൊരു സ്ത്രീയേയും രാത്രി 10- 11 മണിക്ക് ഒരുത്തന്‍ വിളിച്ച് സംസാരിച്ചാല്‍ അത് ഭീഷണി കോള്‍ തന്നെയാണ്. അതില്‍ യാതൊരു തര്‍ക്കവുമില്ല. മോള്‍ കിടന്നുറങ്ങുന്നു. പരിചയമുള്ള, എന്നാല്‍ ഇഷ്ടമില്ലാത്തൊരാള്‍ വിളിച്ചാല്‍ നമ്മുടെ നെഞ്ചിടിപ്പ് മാറും. അതുതന്നെ ഭീഷണിയുടെ സ്വരമാണ്.
ജാതിപ്പേരുവിളിച്ചുവെന്ന ആരോപണത്തില്‍ കേരളത്തിലെ ജനങ്ങള്‍ പക്വതയോടെ പ്രതികരിക്കുമെന്ന് ഞാന്‍ കരുതിയില്ല. പിടിക്കപ്പെട്ടുകഴിഞ്ഞാല്‍ എളുപ്പത്തില്‍ എടുത്തിടാവുന്നതാണ് സ്ത്രീവിഷയവും ജാതികാര്‍ഡും. ജാതിയുടെ ബുദ്ധിമുട്ടള്ളവരാണ് ഞങ്ങളെങ്കില്‍ അവരെ ജോലിക്കുവെക്കുമ്പോള്‍ തന്നെ അതുനോക്കി എടുത്താല്‍ പോരായിരുന്നോ?
എന്റെ മകള് ഭയങ്കരമായി ചീത്തവിളിച്ചു എന്നുകാണിക്കാന്‍ ഒരു വീഡിയോ അവര്‍ പുറത്തുവിട്ടു. അത് തിരഞ്ഞുകൊത്തി. കാശെടുത്തുവെന്ന് ഇവര്‍ തന്നെ ആ വീഡിയോയില്‍ പറയുകയാണ്.
ചീറ്റിങ് കേസ് നടന്നോ എന്ന് ഇതുവരെ അന്വേഷണം നടന്നിട്ടില്ല.
എന്റെ മോള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ഞാന്‍ പ്രതികരിച്ച രീതി കടുത്തുപോയെന്ന് ചിലര്‍ പറയും. എനിക്കൊരു അപകടം പറ്റിയാല്‍ ഞാന്‍ സഹിക്കും. എന്നാല്‍, മക്കള്‍ക്ക് എന്തോ പറ്റിയെന്ന് ഒരു മെസേജ് വന്നാല്‍ തന്നെ, പാനിക് ആവും. എന്റെ മകള്‍ ഗര്‍ഭിണിയാണെന്നും പ്രശ്‌നങ്ങളുമുണ്ടെന്ന് അറിഞ്ഞിട്ട് രാത്രി ഒരുത്തന്‍ വിളിച്ചാല്‍, ഞാന്‍ നിശിതമായ ഭാഷയില്‍ സംസാരിക്കും. എന്റെ വായില്‍ തെറി വരാറില്ല. അറിയാഞ്ഞിട്ടല്ല, എല്ലാം അറിയാം. അത് വരില്ല. അവന്‍ ഏത് ഭാഷയില്‍ സംസാരിച്ചാലും പത്തിരട്ടി ശബ്ദത്തിലും കടുപ്പത്തിലും എനിക്ക് സംസാരിക്കാന്‍ പറ്റും.
അവരുടെ വിശ്വാസം, ഒരു പ്രശ്‌നം വന്നാല്‍ അച്ഛന്‍ കൂടെ നില്‍ക്കുമെന്നാണ്. ന്യായവും കൂടെയുണ്ടെങ്കില്‍ ഞാന്‍ കുടുംബത്തെ സംരക്ഷിക്കാന്‍ ഏതു ലെവലിലേക്കും പോവും.
കേസില്‍ ശരിയായ അന്വേഷണം താമസിയാതെ നടക്കും. എന്റെ വിശ്വാസം അതാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സന്ദേശങ്ങളുടെ സൂചന നല്‍കുന്നത്, കൃത്യമായ ദിശയില്‍ അന്വേഷണം നടക്കുമെന്നാണ്.
Content Highlights: G. Krishna Kumar expresses anticipation for just probe successful fiscal fraud astatine Diya Krishna shop
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·