അജിത് ഒരുപാട് കഷ്ടപ്പെട്ടു, കിടന്ന കിടപ്പില്‍ നിന്ന് ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാതെ പോയേനെ; സുന്ദര്‍ സി പറയുന്നു

1 week ago 4
അജിത് എന്നാല്‍ ആരാധകര്‍ക്കൊരു വികാരമാണ്. യാതൊരു തര വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒന്നും പാത്രമാവാതെ തന്റേതായ ലോകത്ത് ഒതുങ്ങി ജീവിക്കുന്ന ആളാണ് അജിത്ത് . സിനിമ, കുടുംബം, റേസിങ്- ഇത് മൂന്നുമാണ് അജിത്തിന്റെ ലോകം. ഇപ്പോള്‍ സിനിമയെക്കാള്‍ കൂടുതല്‍ റേസിങിലാണ് അജിത്തിന്റെ ശ്രദ്ധ. അതിന് ഇടയിലെ ബ്രേക്കിലാണ് സിനിമ ചെയ്യുന്നത്.

ഒരു അവാര്‍ഡ് ഷോയിലോ, അഭിമുഖങ്ങളിലോ ഒന്നും അജിത്ത് പങ്കെടുക്കാറുമില്ല. എന്നാല്‍ അജിത്തിനെ കുറിച്ച് അദ്ദേഹത്തോട് അടുത്ത് ഇടപഴകുന്നവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുമുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി അജിത്തിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട ആളാണ് എന്ന് സുന്ദര്‍ സി പറയുന്നു.

1999 ല്‍ പുറത്തിറങ്ങിയ ഉണൈ തേടി എന്ന ചിത്രം അജിത്തിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവമാണ് അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നു സംസാരിക്കുന്നത്.

Also Read: ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നെഗറ്റീവ് കമന്റ് വരില്ലേ, അപ്പോഴെന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ അഹാന പറഞ്ഞത്

ആ സമയത്ത് ഭീകരമായ ബാക്ക് പെയിന്‍ പ്രശ്‌നം നേരിടുകയായിരുന്നു അജിത്ത്. പാട്ട് രംഗങ്ങള്‍ ചിത്രീകരിക്കാനായി 15 ദിവസത്തെ ഷൂട്ട് ഷെഡ്യൂളിന് ഞങ്ങള്‍ ന്യൂസിലാന്റിലേക്ക് പോകുകയായിരുന്നു. രണ്ടോ മൂന്ന് പാട്ട് എടുക്കണം, അതിനൊപ്പം ചില രംഗങ്ങളും എടുക്കാനുണ്ട്. ഫ്‌ളൈറ്റില്‍ പോകുമ്പോഴാണ് എന്നോട് അജിത്ത് പറയുന്നത്, ജി എനിക്ക് പെട്ടന്ന് ഒരു സര്‍ജറിയുണ്ട്, ആ ഡോക്ടര്‍ റിട്ടയര്‍ ചെയ്യാന്‍ പോകുകയാണ്, അചിന് ശേഷം അദ്ദേഹം അബ്രോഡില്‍ സെറ്റില്‍ഡ് ആവും. അതിന് മുന്‍പ് എനിക്ക് ഡേറ്റ് തന്നിട്ടുണ്ട്. നമ്മുടെ ഷൂട്ട് നിങ്ങള്‍ ഏഴ് ദിവസം കൊണ്ട് തീര്‍ത്തുവെങ്കില്‍, എനിക്ക് എട്ടാമത്തെ ദിവസം അവിടെ പോയി അഡ്മിറ്റ് ആവാം.

അതിലെ മറ്റൊരു പ്രശ്‌നം എന്താണെന്നുവച്ചാല്‍, ഓപ്പറേഷന്‍ ചെയ്തിട്ട് അത് വിജയിക്കുമോ ഇല്ലയോ എന്നറിയില്ല. ഒരുപക്ഷേ പ്രതീക്ഷിക്കാത്തത് സംഭവിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കിടപ്പിലായിരിക്കും. അതുകൊണ്ട് ഷൂട്ടിങ് മുഴുവന്‍ ഈ ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് പറഞ്ഞു. അങ്ങനെ ചിത്രീകരിച്ച സിനിമയാണ് അത്.


അതായത് നമ്മള്‍ നടക്കുമ്പോള്‍, നമ്മുടെ കാല്‍ അത് സെന്‍സര്‍ ചെയ്ത് തലച്ചോറിന് കൊടുത്തതിന് ശേഷമല്ലേ നമ്മള്‍ അടുത്ത കാല്‍ എടുത്ത് വയ്ക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ആ സെന്‍സ് ഇല്ല. അതിന്റെ ഭീകരാവസ്ഥ എനിക്ക് മനസ്സിലായത്, അത്രയേറെ തണുപ്പുള്ള ഭാഗത്താണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. യൂണിറ്റിലെ എല്ലാവരും ഓരോ കാലടി വയ്ക്കുമ്പോഴും അത്രയേറെ ബുദ്ധിമുട്ടുന്നു. എന്നാല്‍ അദ്ദേഹം മാത്രം കൂളായി, ഈസിയായി നടന്നു. അത് ചോദിച്ചപ്പോഴാണ് പറഞ്ഞത്, എനിക്കൊന്നും അറിയുന്നില്ല എന്ന്- സുന്ദര്‍ സി പറഞ്ഞു
Read Entire Article