അജിത്തുമായി എന്താണ് പ്രശ്‌നം, എന്തുകൊണ്ട് വിഘ്‌നേശ് ശിവന് അജിത്ത് ഡേറ്റ് നല്‍കിയില്ല?

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam17 Apr 2026, 5:58 p.m. IST

അജിത്തിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്നു എന്നായിരുന്നു വാര്‍ത്തകള്‍. പിന്നാലെ അജിത്ത് സിനിമയില്‍ നിന്നും പിന്മാറി എന്നും, സ്‌ക്രിപ്റ്റ് ഇല്ലാതെയാണ് വിഘ്‌നേശ് ഡേറ്റ് വാങ്ങിയത് എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു

ajith vigneshഅജിത്ത് കുമാറും വിഘ്നേശ് ശിവനും
അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ ഒരു സിനിമ ചെയ്യുന്നതായ വാര്‍ത്തകള്‍ ആദ്യം വന്നിരുന്നു. എന്നാല്‍ പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ സിനിമ മുടങ്ങിപ്പോയി. പൂര്‍ത്തിയാക്കാത്ത കഥയുമായിട്ടാണ് വിഘ്‌നേശ് ശിവന്‍ വന്നത്, പറഞ്ഞ കഥ അജിത്തിന് ഇഷ്ടപ്പെട്ടില്ല എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. നയന്‍താര നേരിട്ടിറങ്ങി വന്ന് അജിത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും നടന്നില്ല.

അജിത്തിന്റെ അറുപത്തി രണ്ടാമത്തെ സിനിമയ്ക്കായിരുന്നു വിഘ്‌നേശ് ശിവന്‍ ശ്രമിച്ചത്, പക്ഷേ വിഘ്‌നേശിനെ ഒഴിവാക്കി അജിത്ത് ആ ചിത്രം മഗിഴ തിരുമേനിയ്‌ക്കൊപ്പം ചെയ്തു, അതാണ് വിടാമുയര്‍ച്ചി എന്ന ചിത്രം. ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് വിഘ്‌നേശ് ശിവന്‍ പറയുന്നു.

Also Read: പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ 2 വര്‍ഷമെടുത്തു; 41 ആം വയസ്സിലാണ് രണ്ടാമത്തെ കുട്ടി പിറന്നത് എന്ന് സമീറ റെഡ്ഡി

അജിത്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണ്. മൂന്ന് - നാല് വര്‍ഷമെടുത്താണ് ആ തിരക്കഥ പൂര്‍ത്തിയാക്കിയത്. അജിത് സാറിനെ പോലൊരാളോട് കഥ പറയാന്‍ പോകുമ്പോള്‍ സ്‌ക്രിപ്റ്റില്ലാതെ പോകുമോ, തീര്‍ച്ചയായും സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. പക്ഷേ സിനിയുടെ ബഡ്ജറ്റും പ്രൊഡക്ഷന്‍ ഹൗസുമായുള്ള പ്രശ്‌നവും കാരണമാണ് ആ സിനിമ നടക്കാതെ പോയത്.

അജിത്ത് സാറിനെ പോലൊരാളുടെ ഡേറ്റ് കിട്ടിയാല്‍ ഏത് പ്രൊഡക്ഷന്‍ കമ്പനിയാണ് പ്രശ്‌നമുണ്ടാക്കുന്നത്, തീര്‍ച്ചയായും അവര്‍ അതിന് വേണ്ടി ചേരില്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍- അങ്ങനെയൊന്നുമല്ല സര്‍, പ്രശ്‌നങ്ങള്‍ എപ്പോഴുമുണ്ടാവും എന്ന് വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

Also Read: ഒരുപാട് ശ്രമിച്ച്, മെച്ചപ്പെടുത്തി, പഠിച്ച് നേടുന്നതാണ് ഇതെല്ലാം, അല്ലാതെ ലക്ക് അല്ല എന്ന് മമിത ബൈജു


മൂന്ന് നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥയാണത്. എന്നെ സംബന്ധിച്ച് ഒരുപാട് എഫേര്‍ട്ട് എടുത്ത് എഴുതുന്ന അത്തരം സിനിമകള്‍ പ്രൊഡക്ഷന്‍ താത്പര്യത്തിന് വേണ്ടി വെട്ടുന്നതും തിരുത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. അജിത് സാറിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ഒരു കെജിഎഫ്, ആര്‍ ആര്‍ ആര് ലൈനിലുള്ള സിനിമയാണ് ഞാന്‍ എഴുതിയത്, അതിന് ബഡ്ജറ്റ് ആവശ്യമാണ്. പക്ഷേ ബഡ്ജറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രൊഡക്ഷന്‍ ഹൗസ് ചില തിരുത്തലുകള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ആ സിനിമ നടക്കാതെ പോയത് എന്ന് വിഘ്‌നേശ് ശിവന്‍ വ്യക്തമാക്കി
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article