Published: August 07, 2025 02:43 PM IST
1 minute Read
ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ഉജ്വല പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിലും മുഹമ്മദ് സിറാജിന്റെ കുതിച്ചുചാട്ടം. ബോളർമാരിൽ സിറാജ് കരിയറിലെ ഏറ്റവും മികച്ച റാങ്കായ 15–ാമതെത്തി. 5–ാം ടെസ്റ്റിൽ 9 വിക്കറ്റ് നേടിയ പ്രകടനത്തോടെ റാങ്കിങ്ങിൽ 12 സ്ഥാനങ്ങളാണ് സിറാജിന് മെച്ചപ്പെടുത്താനായത്.
ബോളർമാരിൽ ജസ്പ്രീത് ബുമ്ര ഒന്നാം റാങ്ക് നിലനിർത്തിയപ്പോൾ ബാറ്റർമാരിൽ 3 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ അഞ്ചാം റാങ്കിലേക്ക് മുന്നേറി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാംസ്ഥാനത്ത് തുടരുമ്പോൾ അഞ്ചാം ടെസ്റ്റ് കളിക്കാതിരുന്ന ഋഷഭ് പന്തിന് റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടമായി (8).
English Summary:








English (US) ·