24 June 2025, 05:13 PM IST
.jpg?%24p=afd7124&f=16x10&w=852&q=0.8)
Photo: x.com/cfawcettjourno/
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ശാര്‍ദുല്‍ താക്കൂറും രവീന്ദ്ര ജഡേജയും ചേരുന്ന ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് അവസാന ദിനം ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും വീഴ്ത്താന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അവസാന ദിനം ആരാധകര്‍ ഉറ്റുനോക്കുന്നത് ലീഡ്‌സിലെ കാലാവസ്ഥയാണ്. കളിയാരംഭിച്ചപ്പോള്‍ മഴമേഘങ്ങള്‍ നിറഞ്ഞ ആകാശമാണ് ലീഡ്‌സ് ഗ്രൗണ്ടിന് മുകളിലുള്ളത്. ചൊവ്വാഴ്ച ലീഡ്‌സില്‍ തണുപ്പും കാറ്റും നിറഞ്ഞ ദിവസമായിരിക്കുമെന്നാണ് അക്യുവെതറിന്റെ റിപ്പോര്‍ട്ട്. പകല്‍ സമയത്ത് മഴപെയ്യാനുള്ള സാധ്യത 84 ശതമാനമാണ്. ഇതോടെ മത്സരം തടസപ്പെടാനുള്ള സാധ്യതയും വര്‍ധിച്ചു.

ഇംഗ്ലണ്ട് സമയം രാവിലെ ഒമ്പതു മണിക്ക് (ഇന്ത്യന്‍ സമയം 1.30) ലീഡ്‌സില്‍ മഴ പെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും പെയ്തിരുന്നില്ല. ലീഡ്‌സ് സമയം 11 മണിക്കാണ് (ഇന്ത്യന്‍ സമയം 3.30) മത്സരം ആരംഭിക്കുന്നത്. ലീഡ്‌സ് സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Will rainfall disrupt Leeds Test? Check the upwind forecast and latest updates here








English (US) ·