അംപയർക്ക് നേരേ ഐസ് ബാഗ് വലിച്ചെറിഞ്ഞു: ആർസിബി താരത്തിനെതിരെ കനത്ത നടപടി; വിലക്കേർപ്പെടുത്തും

5 hours ago 1

ഓൺലൈൻ ഡെസ്‌ക്

Published: June 02, 2026 10:55 AM IST

1 minute Read

ഐപിഎൽ കിരീടവിജയത്തിനു പിന്നാലെ ആർസിബി കോച്ച് ആൻഡി ഫ്ലവറിനു മുകളിൽ ഐസ് ഒഴിക്കുന്ന താരങ്ങൾ. X/@deepak_unfilter
ഐപിഎൽ കിരീടവിജയത്തിനു പിന്നാലെ ആർസിബി കോച്ച് ആൻഡി ഫ്ലവറിനു മുകളിൽ ഐസ് ഒഴിക്കുന്ന താരങ്ങൾ. X/@deepak_unfilter

അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിനിടെ അംപയർ നിതിൻ മേനോനു നേരേ ഐസ് ബാഗ് വലിച്ചെറിഞ്ഞ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിന് മത്സരവിലക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഏർപ്പെടുത്തി ഐപിഎൽ കമ്മിറ്റി. ഇതോടെ അടുത്ത സീസണിലെ ആദ്യ മത്സരം ഡേവിഡിന് നഷ്ടമാകും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ടു ഡീമെറിറ്റ് പോയിന്റുമുണ്ട്. ആകെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളായതോടെയാണ് താരത്തിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വന്നത്.

ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് ഇന്നിങ്സിന്റെ 10–ാം ഓവറിനിടെയായിരുന്നു സംഭവം. ഗുജറത്ത് താരം വാഷിങ്ടൻ സുന്ദറിനെ പിടികൂടിയ ക്യാച്ച് റിവ്യൂ ചെയ്യുന്നതിനിടെ ഫീൽഡ് അംപയർ നിതിൻ മേനോനു നേരേ ടിം ഡേവിഡ് ഐസ് ബാഗ് വലിച്ചെറിയുകയായിരുന്നു. മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ നിർദേശപ്രകാരമാണ് നടപടി.

#TimDavid suspended for the 1st lucifer of #IPL2027. First, helium hurled an crystal container toward umpire Nitin Menon portion targeting manager Andy Flower. Then helium tried to onslaught a Robodog. Showing 🖕 incidental & the one-match prohibition positive a 50% good was inevitable. #IPL2026pic.twitter.com/wZJ00oOlEG

— Dinesh Suthar (@Dineshsuthar88) June 1, 2026

ഇതു മൂന്നാം തവണയാണ് ടൂർണമെന്റിൽ ടിം ഡേവിഡ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനതിരായ രണ്ടു മത്സരങ്ങളിലും ടിം ഡേവിഡനെതിരെ നടപടിയുണ്ടായിരുന്നു. ഏപ്രിൽ 13ന് മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ അംപയറുടെ തീരുമാനം അനുസരിക്കാതിരുന്നതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ടിം ഡേവിഡിനെതിരെ ചുമത്തിയത്.

മേയ് 11ന് മുംബൈയ്ക്കെതിരായ മത്സരശേഷം ഡഗൗട്ടിൽനിന്ന് അശ്ലീല ആംഗ്യം കാണിച്ചതിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്. അതിനിടെ, കഴിഞ്ഞ വർഷത്തെ ആൾക്കൂട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലം വിക്ടറി പരേഡും പൊതു പരിപാടികളും ഒഴിവാക്കിയതായി ആർസിബി ടീം അറിയിച്ചു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @deepak_unfilter എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Tim David has been banned from the adjacent IPL lucifer and fined 50% of his lucifer interest by the ICC committee for throwing an crystal container astatine umpire Nitin Menon during the IPL final. This punishment besides comes with 2 demerit points, bringing his full to 5 and resulting successful a one-match suspension.

Read Entire Article