Published: June 24 , 2025 08:42 PM IST
1 minute Read
ലീഡ്സ്∙ ഇന്ത്യ– ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ അവസാന ദിവസവും പന്തു മാറ്റുന്നതിനെച്ചൊല്ലി ഇന്ത്യന്‍ താരങ്ങളും അംപയറും തമ്മിൽ തർക്കം. അഞ്ചാം ദിനം ഇന്ത്യൻ ബോളർമാരാണ് പന്തു മാറ്റണമെന്ന ആവശ്യവുമായി അംപയറെ സമീപിച്ചത്. ഇന്ത്യൻ താരങ്ങൾ പരാതി പറയുമ്പോൾ ഇംഗ്ലണ്ടിന്റെ ആരാധകർ ഗാലറിയിൽനിന്നു കൂവിയതായും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ ലഞ്ചിനു മുൻപ് 28–ാം ഓവറിലാണ് അംപയർ ക്രിസ് ഗഫാനി പന്തു മാറ്റാൻ തീരുമാനിച്ചത്.
ഇതോടെ ജഡേജ അംപയർക്കു സമീപത്തെത്തി മുഷ്ടി ചുരുട്ടി പന്തു മാറ്റത്തെ ആഘോഷിച്ചു. എന്നാൽ ജഡേജയുടെ ആഘോഷത്തെ അംപയർ ചിരിച്ചു തള്ളുകയാണു ചെയ്തത്. അസാധാരണമായ ഈ സംഭവത്തിൽ രവീന്ദ്ര ജഡേജയ്ക്കെതിരെ ഐസിസിയുടെ നടപടി വരുമോയെന്നു വ്യക്തമല്ല. നേരത്തേ അംപയറുമായി തർക്കിച്ചതിന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെതിരെ ഐസിസി നടപടിയെടുത്തിരുന്നു.
മത്സരത്തിന്റെ മൂന്നാം ദിവസമാണ് ബോൾ മാറ്റണമെന്ന ആവശ്യവുമായി ഋഷഭ് പന്ത് അംപയറുടെ അടുത്തെത്തിയത്. എന്നാൽ ബോൾ പരിശോധിച്ച അംപയർ കളി തുടരാനാണു നിര്‍ദേശിച്ചത്. ഇതോടെ ഋഷഭ് പന്ത് രോഷത്തിൽ ബോൾ വലിച്ചെറിഞ്ഞു. അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റാണ് ഐസിസി ചുമത്തിയത്.
English Summary:








English (US) ·