Authored by: അശ്വിനി പി|Samayam Malayalam•21 Aug 2025, 3:00 pm
ആദ്യത്തെ കുഞ്ഞ് ജനിച്ച് ഒരു വർഷം കഴിയുന്നതിന് മുൻപേ തന്നെ വീണ്ടും ഗർഭിണിയായിരുന്നു. വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ്, അഞ്ചാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നറിയുന്നത്. ഹൃദയം നിലച്ചുപോയ നിമിഷമായിരുന്നു അത് എന്ന് പെറി എഡ്വേർഡ്സ് പറയുന്നു
പെറി എഡ്വേർഡ്സ്ഇപ്പോഴിതാ 24 ആം ആഴ്ചയിൽ നഷ്ടപ്പെട്ട കുഞ്ഞിനെ കുറിച്ചും നടി വികാരഭരിതയാവുന്നു. സെയിൻ മാലിക്കിന് ശേഷമാണ് പെറിയുടെ ജീവിതത്തിലേക്ക് മൻ ലിവർപൂൾ ഫുട്ബോൾ താരം അലക്സ് ഓക്സ്ലേഡ്-ചേംബർലൈൻ കടന്ന് വന്നത്. ഇരുവർക്കും 2021 ൽ അക്സൽ എന്ന മകൻ പിറന്നു.
Also Read: ഇവര് വേർപിരിയുകയാണ് എന്ന് പറഞ്ഞവർ ഇത് കാണുക, ഹാപ്പിയായി ജീവിക്കുന്നതിൽ ആർക്കാണ് പ്രശ്നംആദ്യത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം, ഒരു വർഷം പൂർത്തിയാവുന്നതിന് മുൻപേ ഞാൻ വീണ്ടും ഗർഭിണിയായിരുന്നു. എന്നാൽ അഞ്ചാം മാസത്തിലെ സ്കാനിങിൽ കുഞ്ഞിന് ഹൃദയമിടിപ്പില്ല എന്ന് ഡോക്ടർ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. എന്റെ കാലിൽ കൈ വച്ച് അലക്സ്, ഹോ, കുഞ്ഞ് നഷ്ടപ്പെട്ടു എന്ന് പറയുന്ന നിമിഷം അതിജീവിക്കാൻ ഞാൻ ഒരുപാട് പാടുപെട്ടു.
Also Read: അവൾ ഇമോഷണൽ ആയിട്ടുള്ള ഒരാളാണ്! രേണുവും രസമുണ്ട്; എന്തുകൊണ്ട് ബിഗ് ബോസിലേക്കില്ല; മറുപടിയുമായി ഡയാനയും മൃദുലയും
എന്റെ ഹൃദയം നിലച്ചതുപോലെയായിരുന്നു. അന്ന് കരഞ്ഞ് നിലവിളിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു ട്രോമ കാലമായിരുന്നു അത്. പിന്നീട് തന്റെ സഹപ്രവർത്തകയും ഗായികയും, ഗർഭം അലസൽ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് MBE അവാർഡ് ലഭിച്ച സഹ മൈലീൻ ക്ലാസിയുടെ ആശ്വാസ വാക്കുകൾ വലിയ പ്രതീക്ഷ നൽകി.
നാട്ടിലേക്ക് പോകാൻ കാത്തിരുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുക്കാം; കുറഞ്ഞ നിരക്കിൽ പറക്കാം
ഗർഭം അലസിപ്പോയാലും, ആ കുഞ്ഞ് നമ്മോടൊപ്പം തന്നെ ഉണ്ടാവും എന്ന് ക്ലാസി പറഞ്ഞു. എത്ര മാന്ത്രികമാണ് അത് എന്ന് എനിക്ക് തോന്നി. ഭാവിയിൻ ഇനി എനിക്കൊരു കുഞ്ഞ് ജനിച്ചാൽ, ഏതെങ്കിലും വിധത്തിൽ നഷ്ടപ്പെട്ടു പോയ ആ കുഞ്ഞും അതിനൊപ്പം ഉണ്ടാവും എന്നാണ് പെറി അഡ്വേർഡ്സ് വിശ്വസിക്കുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·