Published: October 09, 2025 05:30 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയിൽ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദിൽഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാൾ ഡി– കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസിൽ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദിൽഷാദ് നൗഷാദ്.
ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനൽ മത്സരത്തിൽ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും റിങ്കു ഇടം നേടി. ഒക്ടോബർ 29ന് കാൻബറയിലാണ് പരമ്പരയിലെ ആദ്യ മത്സരം.
English Summary:








English (US) ·