അഞ്ചുവട്ടം നിസ്കരിക്കുന്ന നോമ്പ് പിടിക്കുന്ന മുസൽമാൻ; എറണാകുളത്തപ്പന്റെ മുൻപിലെത്തിയ മമ്മൂട്ടി;പുകഴ്ത്തി സോഷ്യൽ മീഡിയ

1 month ago 6

Authored by: ഋതു നായർ|Samayam Malayalam2 Feb 2026, 1:52 p.m. IST

ഇതിനെയാണ് ദൈവ വിശ്വാസം എന്ന് പറയുന്നത്. മമ്മുക്ക എന്നും ഞങ്ങളെ അത്ഭുതപെടുത്തുന്നു. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ ഉണ്ടാകും എപ്പോഴും മമ്മുക്കയുടെ കൂടെ ...

mammootty(ഫോട്ടോസ്- Samayam Malayalam)
മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വിശിഷ്ടാതിഥിയായെത്തിയത് ഈ അടുത്തിടെയാണ്. സമൂഹ മാധ്യങ്ങളിൽ അടക്കം ഏറെ ആഘോഷിക്കപെട്ട ചടങ്ങായിരുന്നു, തീവ്ര ഈശ്വര വിശ്വാസിയാണ് മമ്മുക്ക. ദിവസം അഞ്ചുവട്ടം നിസ്കരിക്കുന്ന ഉംറ നടത്തിയ, നോമ്പ് കൃത്യമായി പിടിക്കുന്ന സകാത്ത് നൽകുന്ന മുസൽമാൻ. എന്നിട്ടും അദ്ദേഹം എറണാകുളത്തപ്പന്റെ മുൻപിൽ എത്തി. ഉൽസവാഘോഷത്തിൻ്റെ ഭാഗമായുള്ള പ്രസാദ് ഊട്ട് ചടങ്ങ് ഭഗവാന്റെ ഫോട്ടോയ്ക്ക് മുൻപിൽ വിളമ്പി ഉദ്‌ഘാടനം ചെയ്തു. ഈ വിശേഷം നടന്നിട്ട് കുറച്ചു ദിവസങ്ങൾ ആയെങ്കിലും ഇപ്പോഴും അത് ഉണ്ടാക്കിയ ഓളം കെട്ടടങ്ങിയിട്ടില്ല. എന്നാൽ ഇതിലും നെഗറ്റീവ് കണ്ടെത്തുന്ന ആളുകളും കുറവല്ല. വിവരമില്ലാത്ത നിലവാരം ഒട്ടും ഇല്ലാത്ത മതം എന്താണ് എന്ന് അറിയാത്ത എപ്പോഴും മമ്മുക്കയെ കുറ്റം പറയുന്ന ആളുകൾക്ക് ഉള്ള മറുപടി ആയിരുന്നു ചിലർക്ക് ആ നിമിഷം.

യഥാർത്ഥ വിശ്വാസികൾ , ഭക്തന്മാർ ഈ നാടിന്റെ കാവൽഭടന്മാർ . യഥാർത്ഥ വിശ്വാസികൾ , ഭക്തന്മാർ ഈ നാടിന്റെ കാവൽഭടന്മാർ . യഥാർഥ ദൈവ വിശ്വാസികളായ അവിടുത്തെ ക്ഷേത്രഭാരവാഹികൾക്ക് ആയിരം കോടി അഭിനന്ദനങ്ങൾകമ്മ്യൂണിസ്റ്റ്‌... അതിന്റെ അർത്ഥം എന്താണെന്നു മമ്മൂക്ക കാണിച്ചു തന്നു... രാഷ്ട്രീയ ക്കാർ ആണ് ജനങ്ങളെ ഭിന്നി പ്പിക്കുന്ന ത് അവരുടെ നേട്ടം വളർച്ച ഭരണം ഇവ നേടാൻ മാത്രമാണ് എല്ലാ മതങ്ങളും സമാധാനം ആണ് പറയുന്നത്; എന്നിങ്ങനെ നീളുന്ന കമന്റുകൾ. സംവിധായകനായ ശാന്തിവിള ദിനേശും ഇക്കാര്യം പറഞ്ഞുകൊണ്ട് എത്തിയത്.

ALSO READ: ഈ കാണുന്നതോ കേൾക്കുന്നതോ മാത്രമല്ല ജയറാം; എളിമയുടെ പര്യായം കോടികൾ ആസ്തിയുള്ള ഈ ജയറാം സുബ്രഹ്മണ്യനെ അറിയാമോ

" അഞ്ചുനേരം കൃത്യമായി നിസ്കരിക്കുന്ന മുസൽമാനാണ് സിനിമാക്കാരനായി മാറിയ ശേഷം മമ്മൂട്ടി. ആ പതിവ് അദ്ദേഹം ഒരിടത്തും തെറ്റിക്കില്ല. വെള്ളിയാഴ്ച ഉച്ചക്കാണെങ്കിൽ എത്രദൂരം കാർ ഓടിക്കേണ്ടി വന്നാലും ലൊക്കേഷനിൽ നിന്നും കാർ പറത്തി അദ്ദേഹം പോകും, കൂട്ടിന് ശ്രീരാമൻ എന്ന ഹിന്ദുവിനെയോ മുസ്ലിങ്ങളായ നടന്മാരെയോ കൂട്ടും. നോയമ്പ് പിടിക്കുന്നതടക്കം എല്ലാം ചെയ്യും. ഉംറക്ക് ഭാര്യയോടൊപ്പം പോയി. ആ വലിയ മനുഷ്യൻ ചെയ്തൊരു സത്‌പ്രവർത്തി കണ്ടപ്പോൾ എനിക്ക് ഒരുപാട് ബഹുമാനം തോന്നി അദ്ദേഹത്തോട്" , എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Read Entire Article