16 June 2025, 09:12 PM IST

ദിഗ്വേഷ് റാത്തി | PTI
ന്യൂഡല്‍ഹി: ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ദിഗ്വേഷ് റാത്തി. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളത്തിലിറങ്ങിയ സ്പിന്നര്‍ 13 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റെടുത്തു. ഐപിഎല്‍ സീസണ്‍ അവസാനിച്ചെങ്കിലും മിന്നും ഫോമിലാണ് ദിഗ്വേഷ്.
ഒരു പ്രാദേശിക ടി20 മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ച് വിക്കറ്റെടുത്തുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ ലഖ്‌നൗ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ ആകെ ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏത് ലീഗിലാണ് മത്സരമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: 5 wickets successful 5 balls digvesh rathi performance








English (US) ·