Published: August 30, 2025 12:53 PM IST Updated: August 30, 2025 12:59 PM IST
1 minute Read
ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന് തിളങ്ങാനായില്ല. ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി തിളങ്ങിയതോടെയാണ് ആര്യവീറിന് വീണ്ടും അവസരം നല്‍കാൻ സെൻട്രൽ ഡൽഹി കിങ്സ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാൽ അഞ്ച് പന്തുകൾ നേരിട്ട താരം ഒരു റൺ മാത്രമെടുത്തു പുറത്തായി. രോഹൻ രതിയുടെ പന്തിൽ ആര്യവീറിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.
പക്ഷേ മത്സരത്തിൽ സെൻട്രൽ ഡൽഹി കിങ്സ് ആറു വിക്കറ്റ് വിജയം സ്വന്തമാക്കി. 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഈസ്റ്റ് ഡൽഹി റൈഡേഴ്സ് 14.5 ഓവറിൽ 90 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആദിത്യ ബണ്ടാരിയും (19 പന്തിൽ 33), ക്യാപ്റ്റന്‍ ജോണ്ടി സിന്ധുവും (15 പന്തിൽ 26) തിളങ്ങിയതോടെ 11.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ സെൻട്രൽ ഡൽഹി കിങ്സ് വിജയ റൺസ് കുറിച്ചു.
യാഷ് ദുൾ കളിക്കാതിരുന്നതോടെയാണ് ആര്യവീറിന് പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിച്ചത്. ഈസ്റ്റ് ഡൽഹി റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിൽ കളിക്കാനിറങ്ങിയ ആര്യവീർ 16 പന്തിൽ 22 റൺസടിച്ചാണു പുറത്തായത്. റൈഡേഴ്സിനായി കളിക്കുന്ന ഇന്ത്യൻ പേസർ നവ്ദീപ് സെയ്നിയുടെ മൂന്നാം ഓവറിൽ തുടർച്ചയായി രണ്ടു ഫോറുകൾ ബൗണ്ടറി കടത്തിയാണ് ആര്യവീർ തുടങ്ങിയത്.
അഞ്ചാം ഓവറിൽ റോണക് വഗേലയ്ക്കെതിരെയും രണ്ട് ഫോറുകൾ അടിച്ചെങ്കിലും ഇതേ ഓവറിൽ താരം പുറത്തായി മടങ്ങുകയായിരുന്നു. റോണക് വഗേലയുടെ പന്തില്‍ മയങ്ക് റാവത്ത് ക്യാച്ചെടുത്താണ് ആര്യവീറിനെ പുറത്താക്കുന്നത്. താരലേലത്തിൽ എട്ടു ലക്ഷം രൂപയ്ക്കാണ് ആര്യവീറിനെ സെൻട്രൽ ഡൽഹി സ്വന്തമാക്കിയത്.
English Summary:








English (US) ·