'അഞ്ച് പാട്ടും മൂന്ന് ഫൈറ്റും, ലാലേട്ടന്റെ ഒരു സംഘട്ടനം കൊൽക്കത്തയിലെ ദുർ​ഗാപൂജയുടെ പശ്ചാത്തലത്തിൽ'

6 months ago 6

03 July 2025, 08:42 PM IST

Anoop Menon and Mohanlal

അനൂപ് മേനോൻ, മോഹൻലാൽ | ഫോട്ടോ: വി.പി. പ്രവീൺകുമാർ, ജെയ്‌വിൻ ടി. സേവ്യർ | മാതൃഭൂമി

മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന് നടൻ അനൂപ് മേനോൻ. ചിത്രത്തിന്റെ തിരക്കഥാരചന പുരോ​ഗമിക്കുകയാണെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അനൂപ് മേനോനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതരത്തിലുള്ള മോഹൻലാൽ ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രം അടുത്ത വർഷമേ സംഭവിക്കൂ എന്ന് അനൂപ് മേനോൻ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കൾ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിലെ ദുർ​ഗാപൂജയുടെ പശ്ചാത്തലത്തിലാണ് ഒരു പ്രധാന രം​ഗം ചിത്രീകരിക്കുന്നത്. അതിനി അടുത്ത വർഷമേ നടക്കൂ. കാരണം 20 ദിവസത്തെ ചിത്രീകരണമാണ് ദുർ​ഗാപൂജയുമായി ബന്ധപ്പെട്ടുള്ളത്. അതൊരു ആക്ഷൻ രം​ഗമായിരിക്കും. യഥാർത്ഥ ദുർ​ഗാപൂജയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കണമെന്നാണ് ആ​ഗ്രഹം. മറ്റൊരു പ്രൊഡക്ഷൻ ടീമായിരിക്കും ചിത്രം ചെയ്യുന്നത്. തന്റെ പടത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിലുള്ള ലാലേട്ടനിൽ നിന്ന് കടുകിട വ്യത്യാസമില്ലാത്ത ചിത്രമാണിത്. അനൂപ് മേനോൻ പറഞ്ഞു.

അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളുമുള്ള ഒരു സിനിമ തന്നെയാണത്. അതൊരു വലിയ ചിത്രമാണ്, അത് നടത്തിയെടുക്കാൻ കുറച്ചു കാലതാമസമുണ്ട്. അതിന്റെ ബജറ്റ് വളരെ വലുതാണ്. ആ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് സമയമെടുത്ത് തന്നെ ചെയ്യാം എന്നാണ് ലാലേട്ടനും പറഞ്ഞിരിക്കുന്നത്. അത് അതിന്റെ ഏറ്റവും ബ്രില്യന്റ് ആയ സ്‌പേസിൽ നടക്കട്ടെ എന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞതെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.

Content Highlights: Anoop Menon announces a caller Mohanlal film, detailing the plot, Kolkata Durga Puja backdrop

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article