അഞ്ച് സെറ്റ് നീണ്ട പോരാട്ടം, യുഎസ് ഓപ്പണിൽ സ്വരേവ് രണ്ടാം റൗണ്ടിൽ

2 weeks ago 2

മനോരമ ലേഖകൻ

Published: September 03, 2026 01:11 PM IST

1 minute Read

zverev
അലക്സാണ്ടർ സ്വരേവ്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന് ടോപ് സീഡ് അലക്സാണ്ടർ സ്വരേവ്. ഇറ്റലിയുടെ ലൊറൻസോ സോനെഗോയുമായി 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജർമൻ താരം സ്വരേവ് ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റ് നേടിയ സ്വരേവിനെതിരെ അടുത്ത രണ്ടു സെറ്റുകളും സ്വന്തമാക്കിയ ലൊറൻസോ തിരിച്ചടിച്ചെങ്കിലും 4,5 സെറ്റുകൾ പിടിച്ചെടുത്ത സ്വരേവ് രണ്ടാം റൗണ്ടിൽ കടന്നു. ഫ്രാൻസിന്റെ നാൽപതുകാരൻ താരം ഗെയ്ൽ മോൺഫിൽസ്, ഇറ്റലിയുടെ ലൊറൻസോ മുസെറ്റി എന്നിവരും രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിൾസിൽ യുഎസ് താരങ്ങളായ മാഡിസൻ കീസ്, കൊക്കോ ഗോഫ്, ഫിലിപ്പീൻസ് താരം അലക്സാഡ്ര ഈല, റഷ്യയുടെ മിറ ആൻഡ്രീവ, കസഖ്സ്ഥാൻ താരം എലിന റിബകീന എന്നിവരും രണ്ടാം റൗണ്ടിലെത്തി.

English Summary:

US Open tennis saw apical effect Alexander Zverev beforehand to the 2nd circular aft a grueling five-set lucifer against Lorenzo Sonego. He secured his triumph successful the last 2 sets, demonstrating resilience aft dropping the erstwhile two.

Read Entire Article