അടങ്ങിയിരിക്കില്ല, സെറ്റില്‍ ഓടിച്ചാടി നടക്കും, നടിയാണെന്ന ചിന്തയുമില്ല; അനശ്വരയെ കുറിച്ച് സൗന്ദര്യ രജിനികാന്ത്

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam31 Jan 2026, 12:23 p.m. IST

ചാംപ്യന്‍ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം അനശ്വര രാജന്റെ വിത്ത് ലവ് റിലീസിനൊരുങ്ങുകയാണ്. സൗന്ദര്യ രജിനികാന്ത് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനശ്വരയുടെ ക്യൂട്ട് എക്‌സ്പ്രഷന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്

soundarya anaswaraഅനശ്വര രാജൻ | സൌന്ദര്യ രജിനികാന്ത്
തെലുങ്കില്‍ ചെയ്ത ചാംപ്യന്‍ എന്ന ചിത്രത്തിന് ശേഷം അനശ്വര രാജന്‍ ഇപ്പോള്‍ തന്റെ തമിഴ് സിനിമയുടെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷന്‍ തിരക്കിലാണ്. വിത്ത് ലവ് എന്ന പേരില്‍ വരുന്ന ചിത്രം ഫെബ്രുവരി 6 ന് തിയേറ്ററുകളിലേക്ക് എത്തും. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിഷന്‍ ജീവിന്ത് ആണ് ചിത്രത്തിലെ നായകന്‍. മഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സൗന്ദര്യ രജിനികാന്താണ്.

ചിത്രത്രത്തിന്റെ പ്രമോഷന്‍ അഭിമുഖങ്ങളില്‍ അനശ്വരയുടെ വൈബിനെ കുറിച്ച് നായകനും സംവിധായകനും നിര്‍മാതാവും പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍. അനശ്വരയും അഭിയും ഓരോ സീനും ഇംപ്രവൈസ് ചെയ്ത് ചെയ്തുകൊണ്ടിരിക്കുന്നത് താന്‍ കൗതുകത്തോടെ നോക്കി നിന്നതിനെ കുറിച്ച് സൗന്ദര്യ രജിനികാന്ത് പറയുന്നു.

Also Read: ഇന്നും അച്ഛന്‍ പറഞ്ഞ വഴികളിലൂടെ തന്നെയാണ് നടക്കുന്നത്, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും; സ്‌നേഹ ശ്രീകുമാര്‍ പറയുന്നു

എന്നെ സംബന്ധിച്ച് അനശ്വരയുടെ എനര്‍ജി ഗംഭീരമാണ്, അത് ഞാന്‍ റിസീവ് ചെയ്താല്‍ മാത്രം മതി എന്നാണ് നായകന്‍ അഭി പറഞ്ഞത്. നമ്മളൊക്കെ കഷ്ടപ്പെട്ട് അഭിനയിക്കുന്നത് അനശ്വര വളരെ ലാഘവത്തോടെ വിരല്‍ ഞൊടിക്കുന്ന സെക്കന്റില്‍ ചെയ്തു തീര്‍ക്കും. വര്‍ഷങ്ങളായുള്ള അഭിനയ പരിചയമാണോ എന്നറിയില്ല, അത് ഗംഭീരമാണെന്ന് അഭി പറയുന്നു.

അനശ്വരയുടെ കുറുമ്പുകളെ കുറിച്ചാണ് സംവിധായകന്‍ മഥന് പറയാനുള്ളത്. വളരെ അധികം ആക്ടീവാണ് അനശ്വര, പോസിറ്റീവ് ഒരു എനര്‍ജി അവരിലുണ്ട്. ഷൂട്ടിങ് എല്ലാം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയിരുന്നു. ഞാനും അനശ്വരയും അനശ്വരയുടെ മാനേജരുമൊക്കെയുണ്ട്. പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അനശ്വരയെ കാണാനില്ല. നോക്കുമ്പോഴുണ്ട് പടിക്കെട്ടുകളൊക്കെ ചാടിയിറങ്ങി ജോളിയായി അനശ്വര ഓടിപോകുന്നു. വിളിച്ചപ്പോള്‍, അണ്ണ ഒന്നുമില്ലണ്ണാ എന്നും പറഞ്ഞ് ഓടി. മാനേജരോട് ചോദിച്ചപ്പോള്‍, അത് കാര്യമാക്കേണ്ട അതിങ്ങനെ തന്നെയാണെന്നായിരുന്നു മറുപടി.

വിന്‍ഡീസ് ടീമിനെ കുറിച്ച് പറയുമ്പോള്‍ 'സഞ്ജു സാംസണ്‍' എന്ന് ഡാരന്‍ സമി; സംഭവിച്ചതെന്ത്?


ബെയിസിക്കലി അനശ്വര വളരെ ബബ്ലിയായിട്ടുള്ള പെണ്‍കുട്ടിയാണെന്നാണ് സൗന്ദര്യയുടെ അഭിപ്രായം. വെറുതേ ഇരിക്കാനേ കഴിയാത്ത ഒരാളാണ് അനശ്വര, എപ്പോഴും എന്തേലും ചെയ്തുകൊണ്ടേയിരിക്കണം എന്ന് മഥന്‍ പറഞ്ഞു. അതുപോലെ താനൊരു നടിയാണെന്ന തരത്തിലുള്ള പെരുമാറ്റവുമില്ല. ആദ്യത്തെ ദിവസം ഞാന്‍ സെറ്റിലേക്ക് വരുമ്പോള്‍ അടുത്തുള്ള പാനിപൂരി കടയില്‍ നില്‍ക്കുകയായിരുന്നു എന്നാണ് അഭി പറഞ്ഞത്. നമുക്ക് നമ്മളായി തന്നെ ഇരിക്കാന്‍ കഴിയുന്ന, വളരെ സ്വാതന്ത്ര്യമുള്ള സെറ്റില്‍ സ്വാഭാവികമായിപ്പോകുന്നതാണെന്ന് അനശ്വര പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article