‘അടി’ തുടർന്ന് റിങ്കു സിങ്, തുടർച്ചയായ രണ്ടാം സെഞ്ചറി; 199ൽ പുറത്തായി പഞ്ചാബ് കിങ്സ് ഓപ്പണർ, നാല് വിക്കറ്റ് വീഴ്ത്തി തുഷാർ

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: October 18, 2026 06:01 PM IST

1 minute Read

റിങ്കു സിങ് (X/CricCrazyJohns/)
റിങ്കു സിങ് (X/CricCrazyJohns/)

ന്യൂഡൽഹി ∙ രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി ഇന്ത്യൻ താരം റിങ്കു സിങ്. ഗോവയ്ക്കെതിരായ മത്സരത്തിലാണ് ഉത്തർപ്രദേശിനു വേണ്ടി ഇറങ്ങിയ റിങ്കു സെഞ്ചറി നേടിയത്. ഉത്തർപ്രദേശ് ടീം വൻ ബാറ്റിങ് തകർച്ച നേരിട്ട സമയത്താണ് റിങ്കുവിന്റെ നിർണായക ഇന്നിങ്സ്. 186 പന്തുകളിൽ നിന്ന് 118 റൺസുമായി റിങ്കു പുറത്താകാതെ നിന്നു. യുപി 202 റൺസിന് ഓൾഔട്ടായി. 3ന് 33 എന്ന നിലയിൽ യുപി തകർച്ച നേരിടുമ്പോഴാണ് റിങ്കു ക്രീസിലെത്തിയത്. തുടർന്ന് മാധവ് കൗശിക്കുമൊത്ത് (45) 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം, ഒരറ്റത്ത് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്നു.

What you should work next

അവസാന വിക്കറ്റിൽ വംശ് ചൗധരിയെ കൂട്ടുപിടിച്ച് റിങ്കു 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി, ഇതിൽ ചൗധരി നേടിയത് നാല് റൺസ് മാത്രമായിരുന്നു. യുപി 202/10 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ 186 പന്തുകളിൽ നിന്ന് 118 റൺസുമായി റിങ്കു പുറത്താകാതെ നിന്നു. ബിഹാറിനെതിരായ കഴിഞ്ഞ മത്സരത്തിലും റിങ്കു സെഞ്ചറി നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 55 മത്സരങ്ങളിൽനിന്ന് ഇതുവരെ 11 സെഞ്ചറികളും 23 അർധസെഞ്ചറികളുമാണ് റിങ്കു നേടിയത്. ഇന്ത്യയ്ക്കായി 48 ട്വന്റി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള റിങ്കുവിന് ടെസ്റ്റിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

മറ്റൊരു രഞ്ജി മത്സരത്തിൽ ഗുജറാത്തിനെതിരെ ഡൽഹി താരങ്ങളായ പ്രിയാൻഷ് ആര്യയും ആയുഷ് ബദോനിയും സെഞ്ചറി നേടി. കേവലം ഒരു റൺസിനാണ് പ്രിയാൻഷിന് ഇരട്ടസെഞ്ചറി നഷ്ടമായത്. ഓപ്പണറായി ഇറങ്ങിയ താരം, 220 പന്തിൽ 199 റൺസെടുത്ത് പുറത്തായി. ആറു സിക്സും 24 ഫോറുമടങ്ങുന്നതായിരുന്നു ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ പ്രിയാൻഷിന്റെ ഇന്നിങ്സ്.

ക്യാപ്റ്റൻ ആയുഷ് ബദോനി 149 പന്തിൽ 115 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 4ന് 384 റൺസെന്ന നിലയിലാണ് ഡൽഹി. ഛത്തീസ്ഗഡിനെതിരെ പഞ്ചാബ് ക്യാപ്റ്റൻ ഉദയ് സഹാറനും (179 പന്തിൽ 106*) സെഞ്ചറി നേടി. പ്രഭ്സിമ്രാൻ സിങ് (133 പന്തിൽ 62) അർധസെഞ്ചറി നേടി പുറത്തായി. ശുഭ്‌മൻ ഗിൽ 5 പന്തിൽ ഒരു റൺസെടുത്ത് പുറത്തായി. 

ഹിമാചൽ പ്രദേശിനെതിരെ മുംബൈ താരമായ തുഷാർ ദേഷ്പാണ്ഡെ നാലു വിക്കറ്റുമായി തിളങ്ങി. ആദ്യം ബാറ്റു ചെയ്ത ഹിമാചൽ, ഒന്നാം ഇന്നിങ്സിൽ വെറും 140 റൺസിന് ഓൾഔട്ടായി. 13.5 ഓവറിൽ വെറും 46 റൺസ് വിട്ടുകൊടുത്താണ് രാജസ്ഥാൻ‌ റോയൽസ് പേസറായ തുഷാർ നാലു വിക്കറ്റ് വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തിൽ ചണ്ഡിഗഡിനെതിരെ ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ് തുഷാർ ദേഷ്പാണ്ഡെ വീഴ്ത്തിയിരുന്നു.

English Summary:

Rinku Singh period successful Ranji Trophy highlights the latest updates disposable connected Malayala Manorama Online News. The Indian batter scored an unbeaten 118 runs against Goa to rescue Uttar Pradesh from a batting collapse.

Read Entire Article