കെന്നിങ്ടൺ: ഇന്ത്യൻ നായകനായുള്ള ശുഭ്മാൻ ഗില്ലിന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയായിരുന്നു ഇംഗ്ലണ്ടിനെതിരായത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇംഗ്ലണ്ട് മുന്നിലാണ്. ഓവലിലെ അവസാനടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്. അതേസമയം പരമ്പരയിൽ നിരവധി റെക്കോഡുകളാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്.
3809
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നേടിയത് 3809 റൺസ്. പരമ്പരയിൽ ഒരു ടീം മൊത്തം നേടിയ റൺസിൽ രണ്ടാമതാണിത്. 1989-ലെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ 3877 റൺസ് നേടിയതാണ് റെക്കോഡ്. ആറ് മത്സരങ്ങളാണ് ആഷസിലുണ്ടായിരുന്നത്.
3
ടെസ്റ്റ് പരമ്പരയിൽ മൂന്ന് ഇന്ത്യൻ ബാറ്റർമാർ 500 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത് ആദ്യമായിട്ടാണ്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (754), കെ.എൽ. രാഹുൽ (532), രവീന്ദ്ര ജഡേജ (516) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്
8
പരമ്പരയിലെ എട്ട് ഇന്നിങ്‌സുകളിലാണ് ഇന്ത്യ 300-നുമുകളിൽ സ്കോർ ചെയ്തത്. ഇതോടെ, ഇന്ത്യൻ ടീം റെക്കോഡിനൊപ്പമെത്തി. ചരിത്രത്തിൽ നാല് ടീമുകളാണ് ഇതിന് മുൻപ് എട്ട് ഇന്നിങ്‌സുകളിൽ 300 കടന്നിട്ടുള്ളത്
754
ക്യാപ്റ്റനെന്ന നിലയിൽ പരമ്പരയിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി ശുഭ്മൻ ഗിൽ. പത്ത് ഇന്നിങ്‌സുകളിൽനിന്ന് 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. 1936-37 ൽ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഡോൺ ബ്രാഡ്മാൻ നേടിയ 810 റൺസാണ് റെക്കോഡ്. 1990-ൽ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ച് നേടിയ 752 റൺസ് ഗിൽ മറികടന്നു
470
ഇന്ത്യൻ ബാറ്റർമാർ 470 തവണയാണ് പന്ത് അതിർത്തി കടത്തിയത്. ഇതിൽ 422 ഫോറും 48 സിക്സുമുണ്ട്. ഇത് റെക്കോഡാണ്. 1993-ലെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോഡാണ് മാഞ്ഞുപോയത്. അന്ന് 460 തവണയാണ് ഓസീസ് ബാറ്റർമാർ പന്ത് ബൗണ്ടറി കടത്തിയത്. 451 ഫോറും ഒമ്പത് സിക്സുമാണുണ്ടായിരുന്നത്
12
ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പം ഇന്ത്യയെത്തി. 12 തവണയാണ് ഇന്ത്യൻ ബാറ്റർമാർ സെഞ്ചുറി നേടിയത്. ഓസ്‌ട്രേലിയ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്
Content Highlights: amerind cricket squad records england series








English (US) ·