'അടിവസ്ത്രം മാത്രം ധരിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു'; സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി

8 months ago 7

27 April 2025, 07:37 PM IST

Navina Bole Sajid Khan

നവീന ബോലെ, സാജിദ് ഖാൻ | Photo: Instagram/ Navina Bole, PTI

സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാന്‍ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷന്‍ താരമായ നവീന ബോലെയുടെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

2007-ല്‍ പുറത്തിറങ്ങിയ 'ഹേ ബേബി' എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടെയാണ് സംവിധായകന്‍ മോശമായി പെരുമാറിയതെന്ന് നടി വെളിപ്പെടുത്തി. 'അദ്ദേഹം എന്നെ വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. എന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലോണ്‍ഷറേ മാത്രം ധരിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു', എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

പിന്നീട് ഒരുവര്‍ഷത്തിന് ശേഷം വീണ്ടും കണ്ടപ്പോഴും സാജിദ് ഖാന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തി. മിസിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ സാജിദ് ഖാന്‍ തന്നെ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്ന് കാണാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് നവീന ബോലെ പറഞ്ഞത്. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറുന്നതുകൊണ്ട് തന്നെ ഒരുവര്‍ഷം മുമ്പ് വിളിച്ചുവരുത്തിയത് ഓര്‍മയുണ്ടാവില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇന്ത്യയിലെ മീറ്റൂ മൂവ്‌മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി നിരവധി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും മോഡലുകളും അന്ന് സാജിദ് ഖാനെതിരെ വെളിപ്പെടുത്തല്‍ നടത്തി.

Content Highlights: Navina Bole accuses Sajid Khan of intersexual misconduct during the casting of Heyy Babyy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article