അടുത്ത കളിക്ക് മുൻപ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തലവേദന നൽകി ഇക്കാര്യങ്ങൾ; ടീമിന്റെ പ്രധാന ആശങ്ക ഇങ്ങനെ

9 months ago 6

Curated byഗോകുൽ എസ് | Samayam Malayalam | Updated: 4 Apr 2025, 4:50 pm

Rajasthan Royals: സീസണിലെ നാലാം മത്സരത്തിന് മുൻപ് രാജസ്ഥാൻ റോയൽസിന് തലവേദന നൽകി ഇക്കാര്യങ്ങൾ. സഞ്ജു സാംസണിന്റെ ( Sanju Samson ) ടീമിന്റെ ആശങ്ക ഇങ്ങനെ.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസിന് ചില തലവേദനകൾ
  • നാലാം മത്സരത്തിന് മു‌ൻപ് ആശങ്ക ഇങ്ങനെ
  • സഞ്ജുവും സംഘവും രണ്ടും കൽപ്പിച്ച്
Samayam Malayalamരാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ്
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ( IPL 2025 ) ആഗ്രഹിച്ച തുടക്കമല്ല രാജസ്ഥാൻ റോയൽസിന്റേത് ( Rajasthan Royals ). ആദ്യ മൂന്ന് കളികളിൽ ഒന്നിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ സാധിച്ചത്. സീസണിൽ തുടർ പരാജയങ്ങളോടെ തുടങ്ങിയ സഞ്ജുവിന്റെ ടീം മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തുകയായിരുന്നു‌. ആവേശം അവസാന ഓവറിലേക്ക് നീണ്ട ഈ പോരാട്ടത്തിൽ ആറ് റൺസ് ജയമായിരുന്നു റോയൽസ് നേടിയത്.നിലവിൽ മൂന്ന് കളികളിൽ രണ്ട് പോയിന്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് ശനിയാഴ്ച അവരുടെ നാലാം മത്സരത്തിന് ഇറങ്ങുകയാണ്. എവേ പോരാട്ടത്തിൽ പഞ്ചാബ് കിങ്സാണ് റോയൽസിന്റെ എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചു നിൽക്കുന്ന പഞ്ചാബിന് എതിരായ കളി റോയൽസിന് ഒട്ടും എളുപ്പമാകില്ലെന്ന് ഉറപ്പ്. സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുമ്പോൾ സഞ്ജു സംസണിന്റെ ടീമിനെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഇത് എന്തൊക്കെയെന്ന് നോക്കാം.

2025 സീസൺ ഐപിഎല്ലിന്റെ തുടക്കത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ തലവേദനയായിരിക്കുന്നത് സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ഫോമൗട്ടാണ്. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമെന്ന് വിശേഷിക്കപ്പെടുന്ന ജയ്സ്വാൾ ആദ്യ മൂന്ന് കളികളിലും ഫ്ലോപ്പായി. മൂന്ന് കളികളിൽ നിന്ന് വെറും 34 റൺസാണ് ജയ്സ്വാളിന്റെ സമ്പാദ്യം.

Also Read: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസിൽ ഈ നിർണായക മാറ്റങ്ങൾ വരും; സഞ്ജുവിന്റെ ടീം ഡബിൾ സ്ട്രോങ്ങാവാൻ പോകുന്നു

ആദ്യ കളിയിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ ഒരു റൺസിന് പുറത്തായ ജയ്സ്വാൾ, കെകെആറിന് എതിരായ രണ്ടാമത്തെ മത്സരത്തിൽ 29 റൺസിനാണ് വീണത്. മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ നാല് റൺസിനാണ് താരം പുറത്തായത്. ടീമിന്റെ പ്രധാന പ്രതീക്ഷകളിൽ ഒരാളായ ജയ്സ്വാൾ ഫോമിലേക്ക് ഉയരാത്തത് രാജസ്ഥാൻ റോയൽസിന്റെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. അടുത്ത കളിയിലെങ്കിലും താരം ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് രാജസ്ഥാന് അനിവാര്യമാണ്.

ബൗളിങ് നിരയുടെ സ്ഥിരതയില്ലായ്മയും രാജസ്ഥാൻ റോയൽസിന്റെ പ്രധാന തലവേദനകളിൽ ഒന്നാണ്. എതിരാളികളെ പേടിപ്പിക്കുന്ന ഒരു ബൗളിങ് നിരയായി മാറാൻ രാജസ്ഥാൻ റോയൽസിന് കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് കളികളിൽ ഫ്ലോപ്പായ ജോഫ്ര ആർച്ചർ, മൂന്നാമത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും താരത്തെ പൂർണമായി വിശ്വസിക്കാറായിട്ടില്ല. തുഷാർ ദേഷ്പാണ്ടെക്കും, സന്ദീപ് ശർമക്കും എതിരാളികൾക്ക് കാര്യമായ ഭീതി സമ്മാനിക്കാൻ സാധിക്കുന്നില്ല. റൺ വിട്ടുകൊടുക്കുന്നതിലും ഇവർ പിശുക്കു കാണിക്കുന്നില്ല എന്നത് ടീമിന് ആശങ്കയാണ്. അടുത്ത കളിയിൽ ടീമിന്റെ ബൗളിങ് പ്രകടനം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് റോയൽസ് ആരാധകർ.

Also Read: അടുത്ത കളിയിൽ സഞ്ജു സാംസണിന്റെ ലക്ഷ്യം ആ സ്പെഷ്യൽ റെക്കോഡ്; പഞ്ചാബിനെ തോൽപ്പിച്ചാൽ രാജസ്ഥാൻ റോയൽസിലെ കിടിലൻ നേട്ടം

അതേ സമയം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരം കൂടിയാണ് പഞ്ചാബ് കിങ്സിന് എതിരായത്. നേരത്തെ ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ആദ്യ മൂന്ന് കളികളിലും സ്പെഷ്യലിസ്റ്റ് ബാറ്റർ മാത്രമായിട്ടായിരുന്നു സഞ്ജു കളിച്ചത്. ഈ കളികളിൽ റിയാൻ പരാഗാ‌ണ് റോയൽസിനെ നയിച്ചത്. സഞ്ജു നായക സ്ഥാനം ഏറ്റെടുക്കുന്നതോടെ രാജസ്ഥാന്റെ കരുത്ത് കൂടുമെന്നാണ് ആരാധക പ്രതീക്ഷ.

ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ എതിരാളികളായ പഞ്ചാബ് കിങ്സ് ഇത്തവണ മിന്നും ഫോമിലാണ്. ആദ്യ രണ്ട് കളികളിലും ഉജ്ജ്വല ജയങ്ങൾ നേടിയ അവരാണ് ഇപ്പോൾ പോയിന്റ് പട്ടികയിലെയും ഒന്നാം സ്ഥാനക്കാർ. കിടിലൻ ഫോമിലെത്തുന്ന പഞ്ചാബിന് എതിരെ ഒരു ജയം റോയൽസിന് ഒട്ടും എളുപ്പമാകില്ല.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article