അടുത്ത കളിയിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ആ സുപ്രധാന മാറ്റം വന്നേക്കും; പുതിയ വിദേശ ബാറ്റർ കളിക്കാൻ സാധ്യത
ഞായറാഴ്ച പഞ്ചാബ് കിങ്സിന് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിലും മുംബൈ ഇന്ത്യൻസ് ടീമിൽ ചില നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ദീപക് ചഹർ ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കിലാകും പ്ലേയിങ് ഇലവനിൽ മാറ്റം വരുക. ദീപക് ചഹർ പുറത്തായ പശ്ചാത്തലത്തിൽ വിദേശ താരമായ റിച്ചാർഡ് ഗ്ലീസണെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടു വരാൻ മുംബൈ ഇന്ത്യൻസ് നിർബന്ധിതരായിരുന്നു. പേസ് നിരയുടെ കരുത്ത് വർധിപ്പിക്കുന്നതിനായിരുന്നു ഇത്.
രാജ് ബാവയും പ്ലേയിങ് ഇലവനിൽ എത്തി. എന്നാൽ ചഹർ ഫിറ്റ്നസ് വീണ്ടെടുത്താൽ പ്ലേയിങ് ഇലവനിലും സ്ഥാനം ഉറപ്പാണ് ഇതോടെ റിച്ചാഡ് ഗ്ലീസൺ പുറത്തായേക്കും. ഇങ്ങനെ വരുമ്പോൾ ബാറ്റിങ് നിരയിൽ ചരിത് അസലങ്കയെ കളിപ്പിക്കാൻ മുംബൈക്ക് സാധിക്കും. ഇത് ടീമിന്റെ ബാറ്റിങ് ഡെപ്ത്ത് വീണ്ടും വർധിപ്പിക്കും.
നെഞ്ചിടിപ്പ് ഉയർത്തിയ ത്രില്ലിങ് പോരാട്ടം; രണ്ടാം ക്വാളിഫയറിൽ പഞ്ചാബിനെ നേരിടാൻ ദൈവത്തിന്റെ പോരാളികൾ വീണ്ടും എത്തുന്നു; പടിയിറങ്ങി ഗുജറാത്ത്
എലിമിനേറ്ററിലെ പോലെ തന്നെ രോഹിത് ശർമയും ജോണി ബെയർസ്റ്റോയും ചേർന്നാകും രണ്ടാം ക്വാളിഫയറിലും മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. ഗുജറാത്ത് ടൈറ്റൻസിന് എതിരെ രോഹിത് ശർമ 81 റൺസും, ജോണി ബെയർസ്റ്റോ 47 റൺസുമായിരുന്നു നേടിയത്. എലിമിനേറ്ററിലെ പ്രകടനം ഒരിക്കൽക്കൂടി ആവർത്തിക്കാൻ ഇവർക്കായാൽ മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ എളുപ്പമാകും.
സൂര്യകുമാർ യാദവ് തന്നെയാകും മൂന്നാം നമ്പരിൽ. ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മികച്ച ബാറ്ററാണ് അദ്ദേഹം. റൺ വേട്ടയിൽ ഇക്കുറി രണ്ടാമതുള്ള സ്കൈയിൽ നിന്ന് ഒരിക്കൽക്കൂടി മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നു. തിലക് വർമയാണ് ബാറ്റിങ് നിരയിൽ സ്ഥാനം ഉറപ്പുള്ള മറ്റൊരു താരം.
ശ്രീലങ്കൻ താരം ചരിത് അസലങ്കയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദീപക് ചഹർ പരിക്ക് മാറി ഇലവനിലേക്ക് വന്നാൽ മാത്രമാകും ഇങ്ങനൊരു നീക്കം നടക്കുക. ചഹർ വരുന്നതോടെ പേസ് നിരയിൽ നിന്ന് റിച്ചാഡ് ഗ്ലീസണെ ഒഴിവാക്കാൻ മുംബൈക്ക് സാധിക്കും. ഇതോടെ വരുന്ന ഒരു വിദേശ താരത്തിന്റെ ഒഴിവിൽ അസലങ്കയെ പരീക്ഷിക്കാം. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും നാമം ധിറിനുമാകും ഫിനിഷിങ്ങിന്റെ ഉത്തരവാദിത്വം.
ചരിത്രം കുറിച്ച് രോഹിത്; ഇന്ന് സ്വന്തമാക്കിയത് ഇരട്ട നേട്ടം; വിരാട്ടിന് ശേഷം നാഴികക്കല്ല് സ്വന്തമാക്കി രോഹിത് ശർമ
ജസ്പ്രിത് ബുംറ തന്നെ പേസ് നിരയെ നയിക്കും. മുംബൈയുടെ പ്രധാന തുറുപ്പുചീട്ടായ ബുംറയുടെ ഫോം രണ്ടാം ക്വാളിഫയറിലും അവർക്ക് നിർണായകമാകും. പേസ് നിരയിൽ ബുംറക്ക് കൂട്ടായി ട്രെന്റ് ബോൾട്ട് എത്തുമെന്ന് ഉറപ്പാണ്. പരിക്ക് മാറിയാൽ ദീപക് ചഹർ കളിക്കും. ചഹർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഗ്ലീസൺ തന്നെ തുടരും. ന്യൂസിലൻഡ് താരം മിച്ചൽ സാന്റ്നറാകും പ്രധാന സ്പിന്നർ.
മുംബൈയുടെ സാധ്യത ടീം: രോഹിത് ശർമ, ജോണി ബെയർസ്റ്റോ, സൂര്യകുമാർ യാദവ്, തിലക് വർമ, ചരിത് അസലങ്ക / ഗ്ലീസൺ, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, ജസ്പ്രിത് ബുംറ, ട്രെന്റ് ബോൾട്ട്, രാജ് ബാവ/ദീപക് ചഹർ.








English (US) ·