അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഈ രണ്ട് മാറ്റങ്ങൾ വന്നേക്കും; പ്ലേയിങ് ഇലവൻ സാധ്യതകൾ ഇങ്ങനെ

9 months ago 8

Curated byഗോകുൽ എസ് | Samayam Malayalam | Updated: 28 Mar 2025, 12:22 pm

Rajasthan Royals: ചെന്നൈ സൂപ്പർ കിങ്സിന് ( Chennai Super Kings ) എതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ചില നിർണായക മാറ്റങ്ങൾ വന്നേക്കും. സാധ്യതകൾ ഇങ്ങനെ...

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസ് ടീമിൽ സുപ്രധാന മാറ്റങ്ങൾക്ക് സാധ്യത
  • രണ്ട് സൂപ്പർ താരങ്ങളെ പുറത്താക്കണം
  • അടുത്ത കളി ടീമിന് നിർണായകം
Samayam Malayalamസഞ്ജു സാംസൺസഞ്ജു സാംസൺ
നിരാശാജനകമായ തുടക്കമാണ് 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റേത്‌. ആദ്യ രണ്ട് കളികളിലും ടീം കനത്ത പരാജയങ്ങൾ നേരിട്ടു. സീസണിലെ ആദ്യ കളിയിൽ കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിനും രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിനുമാണ് സഞ്ജുവും സംഘവും തോറ്റത്. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് കൂടിയാണ് അവർ. ഈ മാസം 30 ന് കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഈ കളിയിൽ ഏത് വിധേനയും ജയിക്കേണ്ടത് രാജസ്ഥാൻ റോയൽസിന് അനിവാര്യമാണ്‌. കൊൽക്കത്ത നൈറ്റ് റൈഡേഴ്സി‌ന് എതിരെ നടന്ന അവസാന മത്സരത്തിൽ കളിച്ച ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുത്തുന്ന കാര്യം രാജസ്ഥാൻ റോയൽസിന്റെ പരിഗണനയിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പ്.

ആദ്യ കളികളിൽ ഫ്ലോപ്പായ ചിലരെ അടുത്ത കളിയിൽ ടീമിൽ നിന്ന് ഒഴിവാക്കി യുവ താരങ്ങളെ രാജസ്ഥാൻ പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല. അത്തരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ടീമിന്റെ ഏറ്റവും ശക്തമായ പ്ലേയിങ് ഇലവനും നോക്കാം.

സഞ്ജു സാംസണും യശസ്വി ജയ്സ്വാളും തന്നെയാകും ചെന്നൈ സൂപ്പർ കിങ്സിന് എതിരെയും രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാർ. ആദ്യ രണ്ട് കളികളിലും ടീമിന് മികച്ച തുടക്കം സമ്മാനിക്കാൻ ഈ ഓപ്പണിങ് ജോഡിക്ക് സാധിച്ചിരുന്നില്ല. ഇവരുടെ മികച്ച തിരിച്ചുവരവ് കൂടിയാണ് അടുത്ത മത്സരത്തിൽ റോയൽസ് പ്രതീക്ഷിക്കുന്നത്. ടീമിന്റെ താൽക്കാലിക നായകനായ റിയാൻ പരാഗാകും മൂന്നാം നമ്പരിൽ ഇറങ്ങുക. അതേ സമയം മോശം ഫോമിലുള്ള നിതീഷ് റാണയെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റി പരിക്ഷിക്കുന്നതിന് രാജസ്ഥാൻ റോയൽസ് ധൈര്യം കാണിക്കേണ്ടതുണ്ട്. ആദ്യ രണ്ട് കളികളിലും ഫ്ലോപ്പായ നിതീഷിന് പകരം യുവ താരം കുനാൽ സിങ് റാത്തോറിനെ കളിപ്പിക്കുന്നത് ഒരു മികച്ച നീക്കമായിരിക്കും.

രാജസ്ഥാൻ റോയൽസ് കാണിച്ചത് മണ്ടത്തരം? ടീമിന്റെ ആ രണ്ട് നീക്കങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓപ്പണർ
ബാറ്റിങ് ഓർഡറിൽ അനാവശ്യ പരീക്ഷണങ്ങൾ നടത്തുന്നതും രാജസ്ഥാൻ റോയൽസ് നിർത്തണം. യുവ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറലിനെ അഞ്ചാം നമ്പരിൽ തന്നെ ഇറക്കണം. ആദ്യ രണ്ട് കളികളിലും രാജസ്ഥാന്റെ ടോപ് സ്കോററായിരുന്നു ജൂറൽ. ഇടംകൈയ്യൻ ബാറ്റർമാരായ ശുഭം ദുബെക്കും ഷിംറോൺ ഹെറ്റ്മെയർക്കുമാകും ഫിനിഷിങ്ങിന്റെ ഉത്തരവാദിത്വം. കഴിഞ്ഞ കളിയിൽ പ്രതീക്ഷക്ക് ഒത്തുയർന്നില്ലെങ്കിലും വനിന്ദു ഹസരംഗയെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയേക്കും.

അതേ സമയം ആദ്യ രണ്ട് കളികളിലും വൻ ഫ്ലോപ്പായ ജോഫ്ര ആർച്ചർക്ക് ഒരു വിശ്രമം അനിവാര്യമാണ്. മോശം ഫോമിലുള്ള ആർച്ചർക്ക് പകരം ദക്ഷിണാഫ്രിക്കൻ കൗമാര പേസർ ക്വെന മഫാക്കയെ രാജസ്ഥാന് പരീക്ഷിക്കാവുന്നതാണ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ എറിഞ്ഞ 6.3 ഓവറുകളിൽ നിന്ന് 109 റൺസാണ് ആർച്ചർ വഴങ്ങിയത്. ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണയും ഇന്ത്യൻ യുവ പേസർ തുഷാർ ദേഷ്പാണ്ടെയുമാകും പ്ലേയിങ് ഇലവനിലെ മറ്റ് ബൗളർമാർ. സീനിയർ പേസർ സന്ദീപ് ശർമ ഇമ്പക്ട് സബ്ബായും കളത്തിൽ എത്തും.

റിയാൻ പരാഗ് നാണംകെട്ടു, രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റന് മറക്കാൻ ആഗ്രഹിക്കുന്ന റെക്കോഡ് സ്വന്തം
ചെന്നൈ സൂപ്പർ കിങ്സിന് എതിരെ രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, കുനാൽ സിങ് റാത്തോർ, വനിന്ദു ഹസരംഗ, ധ്രുവ് ജൂറൽ, ശുഭം ദുബെ, ക്വെന മഫാക്ക, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേഷ്പാണ്ടെ. ഇമ്പാക്ട് സബ്: സന്ദീപ് ശർമ.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article