അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഈ രണ്ട് വമ്പൻ മാറ്റങ്ങൾ വന്നേക്കും; പുറത്താവുക ഈ താരങ്ങൾ, രണ്ടും കൽപ്പിച്ച് ടീം

9 months ago 8

Curated byഗോകുൽ എസ് | Samayam Malayalam | Updated: 12 Apr 2025, 1:33 am

Rajasthan Royals 2025: ആർസിബിക്ക് ( Royal Challengers Bengaluru ) എതിരായ അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ചില നിർണായക മാറ്റങ്ങൾക്ക് സാധ്യത. ആകാംക്ഷയിൽ ആരാധകർ.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റങ്ങൾ വന്നേക്കും
  • ചിലരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു
  • സഞ്ജുവും സംഘവും രണ്ടും കൽപ്പിച്ച്
Samayam Malayalamരാജസ്ഥാ‌ൻ റോയൽസ്രാജസ്ഥാ‌ൻ റോയൽസ്
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ( IPL 2025 ) നിരാശാജനകമായ തുടക്കമാണ് രാജസ്ഥാൻ റോയൽസിന്റേത്. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ അവർ നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ആദ്യ രണ്ട് കളികളിൽ കനത്ത പരാജയം നേരിട്ട രാജസ്ഥാൻ, പിന്നീട് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ വിജയം നേടി ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിയെങ്കിലും അഞ്ചാം മത്സരത്തിൽ വീണ്ടും കനത്ത പരാജയം നേരിട്ടു‌. കിടിലൻ ഫോമിലുള്ള ഗുജറാത്ത് ടൈറ്റൻസിന് എതിരെ 58 റൺസിന്റെ പരാജയമായിരുന്നു റോയൽസിന് നേരിടേണ്ടി വന്നത്‌. വമ്പൻ പരാജയം നേരിട്ടതോടെ ടീമിന്റെ നെറ്റ് റൺ റേറ്റും ഇടിഞ്ഞു എന്നത് ശ്രദ്ധേയം. ഞായറാഴ്ച ( ഏപ്രിൽ 13 ) റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരെയാണ് റോയൽസിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസി‌ങ് സ്റ്റേഡിയമാണ് ഈ കളിക്ക് വേദിയാകുന്നത്.

അവസാന മത്സരത്തിൽ കളിച്ച ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുത്തിയാകും രാജസ്ഥാൻ റോയൽസ് ആർസിബിക്ക് എതിരെ ഇറങ്ങുക എന്നാണ് സൂചനകൾ. കുറഞ്ഞത് രണ്ട് മാറ്റങ്ങളെങ്കിലും ടീമിൽ വന്നേക്കും. ആർസിബിക്ക് എതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും അവരുടെ സാധ്യത പ്ലേയിങ് ഇലവനും നോക്കാം.

ക്യാപ്റ്റൻ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേർന്നാകും അടുത്ത കളിയിലും രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. ഈ സീസണിൽ ഒരു കളിയിൽ മാത്രം തിളങ്ങിയ യശസ്വി ജയ്സ്വാളിൽ നിന്ന് ഒരു കിടില‌ൻ തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. നിതീഷ് റാണയാകും മൂന്നാം നമ്പരിൽ. ചെന്നൈക്ക് എതിരായ ഇന്നിങ്സ് മാറ്റി നിർത്തിയാൽ നിതീഷിനും ഈ സീസൺ നിരാശാജനകമാണ്. റിയാൻ പരാഗ് പിന്നാലെ ഇറങ്ങും. ധ്രുവ് ജൂറലും ഷിംറോൺ ഹെറ്റ്മെയറുമാകും മധ്യനിരയിലെ മറ്റ് ബാറ്റർമാർ. കഴിഞ്ഞ കളിയിൽ വെടിക്കെട്ട് അർധ സെഞ്ചുറി നേടിയ ഹെറ്റ്മെയർ ഇപ്പോൾ മികച്ച ഫോമിലാണ്.

Also Read: നാണംകെട്ട തോല്‍വി; ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മല്‍സരത്തില്‍ സിഎസ്‌കെയ്ക്ക് റെക്കോഡ് തോല്‍വി

വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ ആർസിബിക്ക് എതിരായ കളിയിൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഹസരംഗ വരുന്നതോടെ അഫ്ഗാനിസ്താൻ പേസർ ഫസൽഹഖ് ഫാറൂഖിയാകും ടീമിൽ നിന്ന് പുറത്താവുക. കഴിഞ്ഞ കളിയിൽ നല്ല തല്ലുവാങ്ങിയെങ്കിലും മഹീഷ് തീക്ഷണക്ക് റോയൽസ് ഒരവസരം കൂടി നൽകും. ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചറാകും ആർസിബിക്ക് എതിരായ കളിയിലും റോയൽസിന്റെ പേസ് നിരയെ നയിക്കുക.

ആദ്യ കളികളിലെ ഫ്ലോപ്പ് പ്രകടനത്തിന് ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കിടിലൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. അതേ സമയം ഈ സീസണിൽ ഇതുവരെ പ്രതീക്ഷക്ക് ഒത്തുയരാൻ സാധിച്ചിട്ടില്ലാത്ത തുഷാർ ദേഷ്പാണ്ടെയെ രാജസ്ഥാൻ റോയൽസ് പുറത്തിരുത്താ‌ൻ സമയമായി. ദേഷ്പാണ്ടെക്ക് പകരം അകാശ് മധ്വാൽ, യുധ്വീർ സിങ് എന്നിവരിൽ ഒരാൾ രാജസ്ഥാന്റെ പ്ലേയിങ് ഇലവനിൽ വന്നേക്കും. സീനിയർ താരം സന്ദീപ് ശർമയാകും പ്ലേയിങ് ഇലവനിലെ മറ്റൊരാൾ.

Also Read: ഒളിമ്പിക്‌സ് ക്രിക്കറ്റ്: ഇന്ത്യയും അമേരിക്കയും യോഗ്യത നേടുമോ? അവസരം ആറ് രാജ്യങ്ങള്‍ക്ക് മാത്രം

രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, സന്ദീപ് ശർമ, യുധ്വീർ സിങ്/ആകാശ് മധ്വാൽ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article